മലങ്കരയുടെ മണിത്തേരതില്‍
ഉയരട്ടെ സതതം വിശുദ്ധമീ സഭ
മലങ്കര സുറിയാനി ഓര്‍ത്തഡോക്സ് സഭ
ആഗോളമെങ്ങും കര്‍ത്താവിന്‍ സല്‍-
സന്ദേശങ്ങളെ ഉജ്ജ്വലമായ്
മലങ്കര സുറിയാനി ഓര്‍ത്തഡോക്സ്
സഭയെന്നുമേ ഘോഷിക്കുന്നു
മാര്‍ത്തോമ്മാശ്ലീഹാ അന്നു കേരളക്കരയില്‍
നട്ടുവളര്‍ത്തിയ മഹനീയമീ സഭയില്‍
കിഴക്കിന്‍റെ കാതോലിക്കാസ്ഥാപനം വിളങ്ങിടുന്നു
ജയതേ! തിരുസഭയേ!
ജയ ജയതേ! ജയതേ!
പരിശുദ്ധ പരുമല തിരുമേനിയും
വട്ടശ്ശേരില്‍ മാര്‍ ദീവന്നാസ്യോസും
നല്‍വിശുദ്ധ ധീരര്‍ പിതാക്കന്മാര്‍
തിരുസഭയെ നയിച്ചു നല്ലിടയന്മാര്‍
യേശുവിന്‍ സന്ദേശപ്രഭ വിതറി
മുന്നേറിടട്ടെന്നും വിശുദ്ധമീ സഭ
ജയ ജയതേ! തിരുസഭയേ!
ജയ ജയതേ! ജയതേ!
No comments:
Post a Comment