Wednesday, 13 April 2016

ധാത്രി തൻ ദീപമേ...

 


F ധാത്രി തൻ ദീപമേ നിൻ പ്രഭ
ബേത് ലഹേം പുൽക്കൊടി ചൂടിയ
പൊൻ പ്രഭ... ചൊരിയൂ... ദീപമേ...
A ആ...
A ഈശസുതൻ യേശു മഹേശൻ
അവതാരം ചെയ്തീ ധരയിൽ
M ചൊരിയൂ കനകക്കതിരൊളി (2)
ചൊരിയൂ കൃപകൾ ചൊരിയൂ
F നരകുലമൊ M തപസ്വിനിയിൽ
F ചടുലതരം M തിരകളതിൽ
A നീന്തി നീര് വാര്ത്തു തളര്ന്നിടുമ്പോൾ 
                                (ഈശസുതൻ)
M കാഹളനാദമോടൊത്തു മുഴങ്ങി (2)
            F ഹാലേലുയ്യാ... ഹാലേലുയ്യാ...
F പൊന്നിൻചിറകുള്ള വാനഗണം പാടി (2)
            M ഹാലേലുയ്യാ... ഹാലേലുയ്യാ... (2)
F ദൈവത്തിരുമകനേശു 
M ആലപിച്ചീടുന്നു ഞങ്ങൾ
A ഹാലേലുയ്യാ ദിവ്യഗീതം
അരുളേണമേ നൽവരങ്ങൾ 
                                (ഈശസുതൻ)
മൂന്നു ഭൂപാലകര്‍ ദൈവത്തിൻപുത്രനേ 
ഉപഹാരമേകി വണങ്ങി (2)
ആശ്ചര്യപൂരിതര് ആട്ടിടയരവര്
നാഥനെ വന്നു വണങ്ങി... (2)
ദൈവത്തിരുമകനേശു ആലപിച്ചീടുന്നു ഞങ്ങൾ
ഹാലേലുയ്യാ ദിവ്യഗീതം
ആ.. ചൊരിയൂ കൃപകൾ

No comments:

Post a Comment