1
മഞ്ഞുപൊഴിയുന്ന നിശ്ശബ്ദരാ-ത്രി
എങ്ങും നിലാവില്‍ വി-ളങ്ങുന്ന രാ-ത്രി
ഭൂവിലൊരത്ഭുതം ഭവിച്ച ശുദ്ധ രാ-ത്രി
ശ്രീയേശുനാഥന്‍ ജനിച്ച നല്‍ രാ-ത്രി
ഹാലേലുയ്യാ... ഹാലേലുയ്യാ...
ഹാലേലുയ്യാ... മാലാഖമാരന്നു പാടി
മേരിതന്‍ മടിയില്‍ യേശു നല്‍ശാന്തമുറങ്ങി
ഈലോകെ മന്നവര്‍ക്കെങ്ങും സംപ്രീതിയുണ്ടായി
സ്വര്‍ഗ്ഗീയ സേനയിറങ്ങി നിരനിരയായ്
ബേതലഹേമില്‍ പുല്‍ക്കൂട്ടില്‍ വന്നവര്‍ പാടി
ഹാലേലുയ്യാ... ഹാലേലുയ്യാ...
ഹാലേലുയ്യാ... മാലാഖമാരന്നു പാടി
2
ആ..... നാളിതാ... മ്ശിഹാ പിറന്ന നല്‍നാളിതാ... ആ.....
നരനോടുള്ള നല്‍സ്നേഹാല്‍ ഭൂവിലവതാരം ചെയ്തു...
ആനന്ദഥു എങ്ങെങ്ങും... ആ.... ആ...
ഒരു നല്‍ ഉത്സവം ഉത്സവം ഉത്സവം
ഉത്സവ മഹോത്സവം... ഉത്സവോത്സവം ഉല്‍ത്സവം-ഉത്സവമേ
ആഹ്... ആഹ്.... അ... അ... അ... അ... ഹാ...
സൂര്യചന്ദ്രതാരകം... ഭൂ...മിയിതിനെല്ലാം
അധിപനേശു... ഭൂ...ജാതനായ്...
ബേത്ലഹേമിലൊരത്ഭുത ശിശുവായ്
മാട്ടിന്‍തൊഴുത്തിലൊരുജ്ജ്വല ഉഡുവായ്
മഞ്ഞീലാ... മാതൃമടിയില്‍
രാവിലാ... പുല്‍മഞ്ചലൊന്നില്‍
ദൈവത്തിരുമകന്‍, മനുഷ്യരക്ഷകന്‍, പിറന്നിതാ ഭൂവില്‍
ഉത്സവമെങ്ങെങ്ങും... ഉത്സവം ഉത്സവമെ (സൂര്യചന്ദ്ര...)
അങ്ങേ കു-ന്നിന്മേല്‍ നിന്നും ഞാന്‍ കണ്ടു ഒരു വന്‍ താരം
ഇങ്ങേ കു...ന്നിന്മേലും നിന്നു കണ്ടു... ആ... താരകം
വേഴാമ്പല്‍ പോലെ മേലെ നോക്കി
കാത്തിരുന്നൊരു മനുജനു കുളിരായ്
പുതുമഴപോല്‍ മാറ്റി ദാഹമുടന്‍
മനുജന് ആമോദമതേകി
ആ...ശ്ചര്യം... ആശ്ചര്യമേ ദൈവം മനുജനായി
മഹത്വം ഉന്നതത്തില്‍ ശാന്തിയെങ്ങും ശാന്തിയെങ്ങും ധരയിതില്‍
ഉയരങ്ങളില്‍ ദൂതര്‍ ഹാലേലുയ്യാ ഹാലേലുയ്യാ പാടി
ദൈവത്തിരുമകന്‍ മനുഷ്യരക്ഷകന്‍ പിറന്നതാ ഭൂവില്‍
ഉത്സവമെങ്ങെങ്ങും ഉത്സവം ഉത്സവമേ.. (സൂര്യചന്ദ്ര...)
അങ്ങേ കുന്നിന്മേല്‍ നിന്നും വരുന്നു ആട്ടിടയര്‍
ഇങ്ങേ കുന്നിന്മേലും നിന്നു വന്നു മാനവരും
വിദ്വാന്മാര്‍ ദൂരെ ദൂരെ ബഹുദൂരത്തില്‍ നിന്നും വന്നു
ഭൂപതിമാര്‍ ദൂരെ ദൂരെ ബഹുദൂരത്തില്‍ നിന്നു വന്നു
സാഷ്ടാംഗം വീണു മുന്നില്‍... നാഥന്‍റെ തൃപ്പാദത്തില്‍
മഹത്വം ഉന്നതത്തില്‍ ശാന്തിയെങ്ങും ശാന്തിയെങ്ങും ധരയിതില്‍
ഉയരങ്ങളില്‍ ദൂതര്‍ - ഹാലേലുയ്യാ - ഹാലേലുയ്യാ പാടി
ദൈവത്തിരുമകന്‍ മനുഷ്യരക്ഷകന്‍ പിറന്നിതാ ഭൂവില്‍
ഉത്സവമെങ്ങെങ്ങും ഉത്സവം ഉത്സവമെ... (സൂര്യചന്ദ്ര...)
ഒരു നല്‍ ഉത്സവം ഉത്സവം ഉത്സവം.....
3
വിശ്വംഭരാ അഖില രാജാധിരാജാ..
സര്‍വ്വേശ്വരാ യേശുനാഥാ! നമോ! നമോ!
ദുഷ്കൃതം മായ്ച്ചു നീ നിര്‍ലോഭസ്നേഹത്താല്‍
നരനില്‍ ഒളിതൂകാന്‍ അവതരിച്ചീ ധരേ
ആ...... ആ..... ആ.....
ദാവീദിന്‍ സൂനു യേശുമഹേശന്‍
തന്‍ ആര്‍ദ്രസ്നേഹാല്‍ അവതാരം ചെയ്തു
ബേതലഹേമില്‍ പുല്‍ക്കൂടതല്ലൊ
ലോകാധിനാഥന്‍ കരുതി ജനിപ്പാന്‍
ആ...... ആ..... ആ.....
മാനവജ്ഞാനം ചിന്തയതിനും
നവദീപശോഭ പകര്‍ന്നു മ്ശിഹാ
ഒരു നല്‍യുഗത്തിന്‍ ഒരു നല്‍ സന്ദേശം
ഒരു നല്‍ സുദീപം ഒരു നല്‍ നക്ഷത്രം
പിറവിയെടുത്തന്നാ ജന്മമതാലെ... (ദാവീദിന്‍ സൂനു...)
അവശര്‍ ദരിദ്രര്‍ രാജാക്കന്മാരും
തിരുമുമ്പില്‍ ചെന്നു നമസ്ക്കാരം ചെയ്തു
നരനായ് പിറന്നു ദൈവസുതനോ
വിനയപ്രതീകം സ്നേഹസ്വരൂപന്‍
ശാന്തിതന്‍ സന്ദേശം ഏകീ നരനും (ദാവീദിന്‍ സൂനു...)
4
ശ്രുതിമധുരമായ് തകിധിനതാള
ഗാനം പാടാം ഇപ്പോള്‍ തപ്പൊട് ഈ- (2)
ജന്മ-നാളില്‍-ഉണ്ണിക്കു സമ്മാനം (2) ഈ.......
തിരമാലകള്‍ പാടി-തെയ്യാരാ (2) തെയ്യന്താരാ
മുളങ്കാടുകള്‍ പാടി, രൂരുരു രൂരൂ രൂരു രൂരു
തിരമാലകള്‍ പാടി... മുളങ്കാടുകള്‍ പാടി...
എങ്ങുമേ-ഭൂവിതില്‍-ഉത്സവഘോഷം.... ആ... (ശ്രുതിമധുര...)
ഭൂവിലിരുള്‍ നീക്കീടുന്ന ചന്ദ്രനേക്കാള്‍
ഭൂതലേ പിറന്ന യേശു ശോഭിതനായ് (2)
ഭൂപതിമാരുടെ ഭൂപതിയെങ്കിലും (2)
ഭൂമിജനായ് താണ ദൈവപുത്രനവന്‍... ആ........ (ശ്രുതിമധുര...)
5
എന്തെന്തിതെത്ര.... പുണ്യരാവിതൊ
വിശുദ്ധ വിശുദ്ധമാം പുണ്യരാവിതോ (2)
നിസരി സരിമ രിമപ മപനി പനിസരി
മരിസനി രിസനിപ സനീപമ രിമരിസ
ഏതു രാവുംപോലെ അല്ലീ തമസ്വിനി നരന്...... ആ
ഏകനൊരു സൂനൂ ദൈവസുതനേശു
ഏകീടുവാന്‍ നരനാനന്ദം പിറന്നൊരു രാവിതഹോ
ആ..... പിറന്നൊരു രാവിതഹോ
ഏതു ജന്മംപോലെ അല്ലീ സുകൃതമീ ജന്മം...... ആ.....
ഏദനിലെ പാപം തുടര്‍ന്നൊഴുകുമ്പോള്‍...
ഏതുമെ സമൂലം മായ്ച്ചീടാന്‍ ധരയതില്‍ പിറന്നീശന്‍
ആ.... ധരയതില്‍ പിറന്നീശന്‍
അനുപമസ്നേഹം സര്‍വ്വേശന്‍ നരനൊടു കാട്ടീടുവാന്‍ (2)
അതിശയജന്മം എടുത്തീ ക്ഷോണിയിലവതരിച്ചു
അതിശക്തനാകും രാജാധിരാജനാ...ണവന്‍ (2)
അതിരറ്റതാഴ്മ നരര്‍ക്ക് ദൃശ്യമതാക്കിയതാല്‍
അജനനതല്ലൊ ബേത്ലഹേമില്‍ പിറവിയെടുത്താരോമലുണ്ണി
(ഏ..തുരാവും...)
പരിശുദ്ധപരനെ സ്തുതിപ്പാന്‍ ഗഗനം വിട്ടിറങ്ങിവന്നു (2)
പരമപിതാവിന്‍ ദൂതന്മാര്‍ ഒരു ചെറുപുല്‍ക്കുടിലില്‍
പകലവന്‍ തുല്യം ശോഭിക്കും ഉണ്ണിയെ വണങ്ങീടുവാന്‍
പലതരം മനുജര്‍ ആശ്ചര്യപൂരിതരായ് മോദാല്‍
പരിശുദ്ധപരനൊ ജനിച്ചൊരാരാവില്‍ സ്തുതികളുയര്‍ന്നീടുന്നെങ്ങും
(ഏ...തുരാവും...)
എന്തെന്തിനെത്ര (2)
നിസരി സരിമ (2) ആ... (സ)
6
വെള്ളിമേഘച്ചാര്‍ത്തില്‍ നിന്നും
വെണ്മയേറും വാ...നദൂതര്‍
വന്നിറങ്ങി പുല്‍ക്കൂടതില്‍
വന്ദ്യന്‍ ഉണ്ണിയേശു സന്നിധേ
ഹാലേലൂയ്യാ സ്തോത്രങ്ങള്‍-ഹാലേലൂയ്യാ സ്തോത്രങ്ങള്‍
ഹാലേലൂയ്യാ സ്തോത്രം പാടി ദൂതര്‍
വരേണ്യനേശുപാദേ വന്ദിച്ചാമോദമോ...ടെ
വര്‍ണ്ണ...മാ..ല സ്തോത്രമായ്... (വെള്ളിമേഘ.....)
വല്ലഭന്‍ ഭൂലോകാധിപന്‍
വന്നീഭൂവില്‍ ജന്മമതായ് (2)
വാനദൂതര്‍ ഭൂപതിമാര്‍
വന്നു ചേര്‍ന്നാട്ടിടയരും
വ്യാകുലങ്ങള്‍ മാറ്റി മോദാല്‍
വൈകീടാതെ വന്നു കുമ്പിടൂ.... (വെള്ളിമേഘ....)
വെണ്ണിലാവോ ധാത്രിയിലും
വിദ്രുതം ഓരോ ഹൃത്തിലും
വെണ്മതൂകാന്‍ ആശയേകാന്‍
വന്നു താരകങ്ങളുമായ്
വിണ്ടലത്തിന്‍ വിണ്ണവനില്‍
വര്‍ഷിച്ചു ദൈവീക കാന്തിയും (വെള്ളിമേഘ....)
7
ആതങ്കം-മായ്ച്ചീടാന്‍-ദൈവത്തിന്‍-പുത്രനോ
ആതങ്കം-മായ്ച്ചീടാന്‍-വന്നീഭൂവിതില്‍ (2)
തന്താനാനന-ഗീതങ്ങള്‍-ഭൂവില്‍ നിന്നുയരുന്നേരം
മേലെ-വാനവര്‍-പാടിയതോ-ഹാലേ-ലൂയ്യാ (2)
ആതങ്കം-മായ്ക്കാന്‍-യേശു-വന്നു-ഈ ഭൂവില്‍
ആനന്ദമായ് നാം-സ്തോത്രം പാടാം (2)
അകതളിരില്‍ ആവേശം-അകതാരില്‍ ശാന്തി (2)
അഗതിക്കാലംബം എന്നും എന്‍ കര്‍ത്തന്‍-ഓ-എന്നില്‍ (ആതങ്കം...)
ആ...കാംക്ഷയോടെ കര്‍ത്തന്‍ തന്‍ ആഗമനം
കാത്തിരുന്നു മാനവര്‍-ഈ മന്നില്‍
ആ....ഹ്ലാദമോടെ തന്‍ ജന്മം പാടിഘോഷി-
ച്ചേവരും ദിക്കെങ്ങുമേ...
അവനെവിടെയും എന്നും എന്നുമേ
അരികിലതായ് ഉണ്ട് കൂട്ടിനായ്
അവനെവിടെയും അരികിലതായ്-ആത്മത്തിന്‍ നാഥ-
നായുണ്ടാതങ്കംമായ്ച്ചീടാന്‍...
ആനന്ദമോടെ സ്തോത്രങ്ങള്‍ ഒന്നുചേര്‍ന്നു
പാടീടാം നല്ലിമ്പമായ്-നല്ലിമ്പം
ആ... ദൈവപുത്രന്‍ ത്യാഗസ്വരൂപനായി
പാര്‍ത്തഹോ ക്ഷോണിയിതില്‍ (2)
അവനൊരുവന്‍ സത്യദീപമായ്
അവനൊരുവന്‍ സ്നേഹദീപമായ്
അവനൊരുവന്‍ അനുദിനവും
എന്നാത്മനാഥനല്ലോ (ആതങ്കം...)
ആതങ്കം-മായ്ച്ചീടാന്‍-ദൈവത്തിന്‍
തന്താനാനന-ഗീതങ്ങള്‍
8
കേള്‍പ്പീന്‍ മര്‍ത്ത്യരേ ഒരു വിശേഷവാ....ര്‍ത്താ....
ഒരു വിശേഷവാര്‍ത്ത ഇന്നെല്ലാരും വാ-വന്നു (കേള്‍പ്പീന്‍....)
ഉണ്ണിയേശുവാം ദൈവപുത്രന്‍
ഹോ ഇന്ന് ബേത്ലഹേമില്‍
പുല്‍ക്കൂട്ടില്‍ ജാതന്‍-ഹോ! ജാതനായി... (2) (കേള്‍പ്പീന്‍....)
ഈ ഭൂവില്‍ വിജ്ഞാനമേകാന്‍
നേര്‍പാത കാട്ടീടുവാന്‍
രക്ഷകനായി അവതരിച്ചു (2) (കേള്‍പ്പീന്‍....)
മാനവര്‍ തന്‍ അന്ധകാരം
നീക്കി പ്രത്യാശ നല്‍കി
ദീപം തെളിച്ചു എന്നേശുനാഥന്‍ (2) (കേള്‍പ്പീന്‍....)
9
ഉയരുന്നു എങ്ങും ബഹുനില മേ-ടകള്‍
കോടികളാല്‍ സ്ഥാപിതം
ആ.... അതിലേറെ എ-ത്രയോ ശ്രേഷ്ഠമതെ-ന്നുമേ
ബേത്ലഹേം പുല്‍ക്കുടില്‍ (2)
ഗോശാല എങ്കിലും - രാജാക്കന്മാരതും
വിദ്വാന്മാരായോരും - ആട്ടിടയന്മാരതും
മാലാഖമാരും വന്നെത്തി ആ നിശ്ശബ്ദരാത്രിയില്‍
(ഉയരുന്നു... അതിലേറെ...)
ഉച്ചത്തില്‍ അന്നു ദൂതര്‍ ഹാലേലൂയ്യാ പാടി
ഇന്നൊപ്പത്തില്‍ നരര്‍ പാടുന്നു ഹാലേലൂയ്യാ ഗീതം (2)
ഏദനില്‍ ഹവ്വാ മുതല്‍ ഇന്നെയോളം
ഏറ്റവും വാഴ്ത്തപ്പെട്ടോളായ്
നിസ്തുല മേ......രി മാതാവല്ലാതില്ല
ഏറ്റവും താ....ഴ്ത്തപ്പെട്ടോ......ളായ്
കര്‍ത്താ! ദൈവപുത്രാ... നാഥാ! നിന്‍ ജന്മനാളെത്ര മഹനീയം (2)
(ഉയരുന്നു....... അതിലേറെ... ഉച്ചത്തില്‍... ഇന്നൊപ്പ...)
ചക്രവര്‍ത്തി-മാരുടെ ചക്രവര്‍ത്തി
നീയാകുന്നല്ലോ മഹേശാ...
താഴ്മ പ്രതീകമാം ഉണ്ണി പിറന്നതോ
പുല്ലിന്‍ മഞ്ചലില്‍ പുല്‍ക്കൂട്ടില്‍
കര്‍ത്താ! ദൈവപുത്രാ.. നാഥാ! നിന്‍ ജന്മനാളെത്ര മഹനീയം (2)
(ഉയരുന്നു... അതിലേറെ... ഗോശാല... വിദ്വാ... ഉച്ചത്തില്‍... ഇന്നൊപ്പ...)
10
മാതംഗമായൊരു ജന്മം മന്നില്‍ ഘോഷിച്ചു പാടുവാന്‍
മഞ്ഞിന്‍ പുതുരാവതില്‍
മേഘച്ചാര്‍ത്തില്‍ വന്നീധരേ മാലാഖമാര്‍ നിരയതായ്
കുമ്പിട്ടുനിന്നു പുല്‍ക്കൂട്ടില്‍
ഹാലേലൂയ്യാ ഹാലേലൂയ്യാ ഹാലേലൂയ്യാ സ്തോത്രങ്ങള്‍
പാടിസ്തുതിക്കാം ഉണ്ണിയേശുവിനെ
പുതിയ പുതിയ ഗീതങ്ങളാല്‍
സവിധേ സവിധേ ചെന്നു നിന്നു
ഇമ്പമായ് നാം സ്തോത്രം പാടീടാം.
വിണ്ണിന്‍ ഉടയോനാണവന്‍ മണ്ണിന്‍ ഉടയോനും കര്‍ത്തന്‍
വാഞ്ചിക്കുന്നേന്‍ നിന്‍ സാമീപ്യം
വൈഡൂര്യകാന്തിയേറിയോന്‍ വാഴുന്നിതാ ഗോശാലയില്‍
വന്ദിച്ചീടാം തൃപ്പാദങ്ങള്‍ (ഹാലേലൂയ്യാ....)
പാരിന്നധിപനാണവന്‍ പാപപരിഹാരപ്രദന്‍
പാരാട്ടുകേ നാഥനെ
പാരിജാത മലരുകള്‍ ഗോശാലയില്‍ വിതറി തന്‍
പാദങ്ങളെ പൂജിച്ചീടാം (ഹാലേലൂയ്യാ...)
11
സ്തുതിപ്പിന്‍ ഹാലേലൂയ്യാ സ്തുതിപ്പിന്‍ ഹാലേലൂയ്യാ
സ്തുതിപ്പിന്‍ ഹാലേലൂയ്യാ...
ധരിത്രിയില്‍ ജാതനാം ദൈവത്തിന്‍ ആത്മജനെ
സ്തുതിപ്പിന്‍ ഹാലേലൂയ്യാ
ഈ ഭൂവില്‍ രക്ഷകനായ് അവതാരം ചെയ്തേശു.... ആ...
ഈ മന്നിന്‍ മാനവരില്‍ വിജ്ഞാനദീപമവന്‍
വാനവസേനകള്‍ കാഹളം ഊതി ഉണര്‍ന്നു ഇടയര്‍
കാഹളമോടവര്‍ അന്‍പൊടുപാടി ആ നല്‍ സുവിശേഷം
ഉടനിടയര്‍ ചെന്നെത്തി-പുല്‍ക്കൂട്ടില്‍-ഉണ്ണിയെ വന്ദിപ്പാന്‍
രാജാക്കന്മാരും ചെന്നെത്തി - വിദ്വാന്മാരവരും ചെന്നെത്തി
ഇതു സത്യം ഇതു സത്യം ഇതു ദൈവത്തിന്‍പുത്രന്‍ അഹോ
ഇതു സത്യം ഇതു സത്യം ഏകജാതനാണവന്‍ (2)
ഉയര്‍ത്താം പലതര പലതര രാഗങ്ങളെ നിരത്തി നല്‍ സ്തോത്രം പാടീടാം
(സ്തുതിപ്പിന്‍ ഹാലേലൂയ്യാ....)
ആ... രാവല്ലോ ഈ ധരയിലെ ശ്രേഷ്ഠമാം രജനി.... ആ...
ആ... രാവിലതല്ലോ താഴ്മയതെന്തെന്നറിഞ്ഞു നരര്‍
കിങ്ങിണി കെട്ടിയ ആട്ടിന്‍കുട്ടികള്‍ ഓടി അടുത്തു
(ഇങ്ങോടി അടുത്തു...)
കിങ്ങിണി നാദമോടൊത്താ നിശയതില്‍ രാക്കിളി പാടി
വിധുവിന്‍റെ തിളക്കംപോല്‍-ഗോശാലയില്‍ ഉണ്ണി പ്രകാശിച്ചു
മാതാവിന്‍ മടിയില്‍ ശാന്തമതായ്-ഉറങ്ങി രാജരാജനവന്‍
ഇതു സത്യം ഇതു സത്യം ഇതു ദൈവത്തിന്‍പുത്രന്‍ അഹോ
ഇതു സത്യം (2) ഏകജാതനാണവന്‍
ഉയര്‍ത്താം പലതര പലതര രാഗങ്ങളെ
ഉയര്‍ത്തി നല്‍ സ്തോത്രം പാടീടാം
(സ്തുതിപ്പിന്‍ ഹാലേലൂയ്യാ.......)
12
അപ്പാവനാംഗി ജഡരത്തില്‍ നിന്നും
മുപ്പാരിന്നൂന്നാം വിഭുവിന്‍റെ പുത്രന്‍
അപ്പാതിരാനേരം അസാരനെപോല്‍
ഇപ്പാരില്‍ അന്‍പോടവതീര്‍ണ്ണനായി
ആ.....
മാല്‍ ഇത്തിരിക്കും കലരാതെ കണ്ടും
മാലിന്യം ഏശാതെയും ആ വിസാംഗി
കാലിത്തൊഴുത്തില്‍ ഭുവനങ്ങള്‍ മൂന്നും
പാലിക്കുവോനെ പ്രസവിച്ചു ചിത്രം (അപ്പാവനാംഗി....)
ആ....
ഉല്ലാസമോടെ ചെന്നെത്തി പലരും
വല്ലായ്മ മാറ്റി കുമ്പിട്ടു തൃപ്പാദെ
മെല്ലെ ഉയര്‍ത്തി സ്തുതിഗീതം ദൂതര്‍
വല്ലാത്തൊരനുഭൂതിയായ് മാനവര്‍ക്ക് (അപ്പാവനാംഗി...)
ആ......
13
ഉദയസൂര്യനോ ഇത്... പുല്ലിന്‍ മഞ്ചലില്‍... ആ
ഉചിതമാം ജന്മം ഇത്... താഴ്മനിറവിനായ്... ആ
ഉദയം ചെയ്തഹോ... ഇത്... ദൈവത്തിന്‍ സുതന്‍
ആ.......
ഒരു സുന്ദരരാവില്‍മേലെ-ഒരു സുന്ദരതാരമുദിച്ചു
ഒരു സുന്ദരപൈതലന്നു പിറന്നു-ഓഹോ
ആരാരോ പിറന്നു ഗോശാലയില്‍ ദൈവസൂനു അഹോ.
വെള്ളിനിലാവിന്‍ രാവില്‍-വള്ളിക്കുടിലതൊന്നില്‍
പള്ളിയുറങ്ങി പുല്‍മഞ്ചലില്‍-ഉണ്ണിപ്പൈതലാം യേശു
കര്‍ത്തനെ ദര്‍ശിപ്പാന്‍ വന്നോര്‍ക്കോ-മര്‍ത്യന്‍റെ നാഥന്‍ യേശുവിന്‍റെ
ഇത്ര ലളിതമായ ജന്മം-എത്രയധികം ആശ്ചര്യമായ്
(വെള്ളിനിലാവില്‍.....)
കുളിരുപെയ്ത രാവിലാകവെ-തളിരുകളൊ പൂത്തുലഞ്ഞു
ഒളിവിതറീടും നിലാവില്‍-തിളങ്ങിതാരങ്ങളെങ്ങും
പുളകിതമായ് അംബുജങ്ങള്‍-കുളിച്ചെഴുന്നേറ്റാടി നിന്നു
(വെള്ളിനിലാവില്‍.....)
അമ്പിളിഅന്നുദിച്ചവേളയില്‍-അംബരേ നിന്നിറങ്ങി വന്നു
തംബുരു മീട്ടി ദൈവദൂതര്‍-അന്‍പോടുയര്‍ത്തി ഗീതം
തുമ്പപ്പൂവിന്‍ വര്‍ണ്ണത്തെ വെല്ലും-അംബരധാരികളതായ് നിരന്നു
(വെള്ളിനിലാവില്‍.....)
14
യഹോവാ കനിവായ് നരനില്‍
യാമത്തില്‍ കുളിര്‍പെയ്തൊരുനാള്‍
നരര്‍ തന്‍ പാപം വഹിപ്പാന്‍
നയിച്ചു സുതനെ ഈ ഭൂവില്‍
മാലാഖമാര്‍ ഹാലേലൂയ്യാ
യേശുവിന് സ്തുതി പാടി മോദാല്‍
പ്രമോദമായിതു ധരയില്‍
പ്രകാശമായ് നരഹൃദയേ
പ്രസൂതനായ് ഉണ്ണിയേശു
പ്രശാന്തം ഉറങ്ങീ പുല്‍ക്കൂട്ടില്‍ (യഹോവാ.....)
മാലാഖമാര്‍ ഹാലേലൂയ്യാ
യേശുവിന് സ്തുതി പാടി മോദാല്‍
ആകാശേ വാനവര്‍ പാടി
അതേറ്റു താരകള്‍ ചിമ്മി
ആ പൂനിലാവിലൊ ശോഭിതമായി
അമൂല്യമാം ഒരു രാ...ത്രി
അനേകര്‍ ആട്ടിടയന്മാര്‍
ആവേശമോടാഗതമായ്
ആ രാജരാജനാം സുതനെ
ആനന്ദമോടെ വണങ്ങി (യഹോവാ.... മാലാഖമാര്‍...)
15
പുലരി പൊന്‍പുലരി (പുലരി പുലരി പുലരി)
പുതുപുതു പുലരി, പാരിടത്തിലെ പാപപാശങ്ങള്‍
പാരകത്തിലുടച്ചു നീക്കി രജനി (നീക്കി രജനി - 3)
പിറവിയെടുത്തീ ഭൂവില്‍ - പരമപിതാവിന്‍ ആത്മജന്‍
പരിശുദ്ധ രാവോ മെല്ലെ - പുലരിയ്ക്കായ് മാറിമാഞ്ഞുപോയ്
പകലോനുദിച്ചുത്സവഘോഷമായ്.... ആ... പുലരിയില്‍ (പുലരി പൊന്‍....)
തന്തന താനക ഗാനമുയര്‍ന്നു വയലുകളില്‍ മോദമായ്-നല്‍
സുന്ദരമായൊരു ഗാനമുയര്‍ത്തി ഗഗനേ മാലാഖമാര്‍
അന്നിടയ്ക്കൊരു ഗാ...നതരംഗമുയര്‍ന്നു... ആ
ആകാശേ ദൂതര്‍ പാ...ടി ഹാലേലൂയ്യാ
അന്നുദിച്ചു സൂര്യനോ ആ... പൊന്‍പുലരിയില്‍
ആ... ഗാനങ്ങളോരോന്നായ് ആ... തെന്നലില്‍ മുങ്ങി
രണ്ടായിരം വര്‍ഷങ്ങള്‍ പിന്നിട്ടു നീങ്ങിയെങ്കിലും
ആവേശമോടിന്നെങ്ങും സ്തോത്രം ഉയരുന്നെങ്ങും
ഇന്നതിര്‍വരമ്പുകളില്ലാതുയര്‍ന്നിടും ഹാലേലൂയ്യാ... (പുലരി പൊന്‍....)
തന്തന താനക ഗാനമുയര്‍ന്നു വയലുകളില്‍ മോദമായ്-നല്‍
സുന്ദരമായൊരു ഗാനമുയര്‍ത്തി ഗഗനേ മാലാഖമാര്‍
മന്നിടത്തിലന്നൊരു മാ...ണിക്യം കണ്ടാപ്പുലരി-ആ..
മന്നിടത്തിലെങ്ങും മാ...നവനോ പുതുപുലരി...
മഞ്ഞൊതുങ്ങി മാഞ്ഞു ആ...പുല്‍ക്കുടിലതില്‍ ആ...
മഞ്ഞുതുള്ളികള്‍ മാഞ്ഞാ...ശാഖികള്‍ തോറും
മന്നാധിമന്നന്‍ ഭൂവില്‍ ജനിച്ച പുതുപുലരി
മണ്ണും വിണ്ണും ആമോദം കുളിര്‍പൂണ്ട പുതുപുലരി
മന്നില്‍ നിന്നുയരെട്ടെങ്ങും സ്തോത്രങ്ങള്‍ ഹാലേലൂയ്യാ..
(പുലരി പൊന്‍...)
16
ആരോ ഒരു മഹാരാജന്‍ അകലെ ആ
ബേത്ലഹേമില്‍ പിറന്ന കഥ
താരകള്‍ മെല്ലെ മെല്ലെ
വാനവര്‍ മെല്ലെ മെല്ലെ
മാനവരോടറിയിച്ചു - അഹോ...
കാലിത്തൊഴുത്തില്‍ പിറന്നോന്‍
എന്‍ നിത്യ രാജനായ് തീര്‍ന്നു
ആ കീറ്റുശീലയില്‍ കിടന്നോന്‍
എന്‍ നിത്യ ദൈവമായ് തീര്‍ന്നു
തീരാത്ത മോദവും തോരാത്ത കൃപകളും
തന്നവന്‍ ഞങ്ങള്‍ക്കായിരമായ് (ആരോ.....)
ഭൂവില്‍ സമാധാനം തന്നോന്‍
വാനില്‍ മഹത്വം പകര്‍ന്നു
ആ... ഏഴയിന്‍ കണ്ണീര്‍ തുടച്ചോന്‍
ലോകത്തിന്‍ പാപം വഹിച്ചു
തീരാത്ത മോദവും തോരാത്ത കൃപകളും
തന്നവന്‍ ഞങ്ങള്‍ക്കായിരമായ് (ആരോ....)
17
ഇതാ ഇതാ ശ്രീയേശു ജാതനായ്
അതാ അതാ പുല്‍ക്കൂട്ടില്‍ ജാതനായ്
രാജാധിരാജനായ് ലോകരക്ഷകനായ്
വൈഡൂര്യ ശോഭിതനായി
ഭൂമീദേവിയ്ക്കലങ്കാരമായ്
ഗോശാലയില്‍ കന്യാമേരി സുതനായിതാ...... (ഇതാ......)
ഏഴകള്‍ക്കെല്ലാം ആശ്രയമായ്
നിരാശ്രയര്‍ക്കിന്നാലംബമായ്
സ്വര്‍ഗ്ഗീയമാം സ്ഥാനമാനം
ആകെയുപേക്ഷിച്ചീശന്‍ ജാതനായിതാ.... (ഇതാ......)
മഞ്ഞിന്‍തുള്ളികള്‍ ചിമ്മി നില്‍ക്കും
പൊന്നിന്‍കുടിലിന്നുള്ളിലായ്
വാനഗണം വീണ മീട്ടും
പാടും സ്തുതിഗീതം മോദമായിതാ.... (ഇതാ.....)
18
രാക്കിളികള്‍ കൂവി മെല്ലെ
മോദഗാനമുയര്‍ത്തുന്നു
വാനമതില്‍ താരകളിന്‍
കാല്‍ചിലമ്പൊലി കേള്‍ക്കുന്നു
രാക്കിളികള്‍ കൂവി മെല്ലെ
മോദഗാനമുയര്‍ത്തുന്നു
ജാതം ചെയ്തൊരു ദൈവരാജനെ
വാഴ്ത്തിപ്പാടുന്നു... ഹാ പാടുന്നു.... ഹാ പാടുന്നു.... (രാക്കിളികള്‍.....)
യരുശലേമിന്‍ അധിപനായോന്‍
കുരിശിലവന്‍ ബലിയണച്ചു
ലോകത്തിന്നുടെ പാപങ്ങളെ നീക്കി...
ലോകേശന്‍ ജാതനായ് ഈ ലോകേ ജാതനായ്
പുല്‍ക്കൂട്ടില്‍ ജാതനായി..... താ.... (രാക്കിളികള്‍....)
സ്വര്‍ല്ലോകത്തിന്‍ രാജനായോന്‍
മേരിസുതനായ് ജനിച്ചു
ഏഴകളിന്‍ പാപങ്ങളെ നീക്കീ....
ലോകേശന്‍ ജാതനായ് ഈ ലോകേ ജാതനായ്
പുല്‍ക്കൂട്ടില്‍ ജാതനായി..... താ.... (രാക്കിളികള്‍.....)
19
പാരിജാതമലരുകളാല്‍
ആയിരം സ്തുതി ഗീതമതാല്‍
വന്ദ്യപാദങ്ങള്‍ക്കൊരു ഹാരം
ക്രിസ്തു രാജനുപഹാരം
ബേത്ലഹേം നഗരിയതില്‍
പുല്‍ക്കൂട്ടില്‍ അതിശോഭിതനായി
പുഞ്ചിരിയൂറിയുറങ്ങീടും
രാജരാജനു സ്തുതിപാടാന്‍
ആയിരം സ്തുതിഗീതമതാല്‍
പുഷ്പമാല്യങ്ങളതാല്‍
സ്തോത്രകാഴ്ചകളേകാം..... ആ...... (പാരിജാത......)
നിന്‍ സഭയിന്‍ പുല്‍മേടുകളില്‍
മേഞ്ഞു നടക്കുമീയാടുകളെ
മേയിക്കുന്നോരു നല്ലിടയാ
ആശിഷം ഏകീടേണമെ
ആയിരം സ്തുതിഗീതങ്ങളാല്‍
പുഷ്പമാല്യങ്ങളതാല്‍
സ്തോത്രകാഴ്ചകളേകാം...... ആ... (പാരിജാത....)
20
കുഞ്ഞുവാവേ! കുഞ്ഞുവാവേ!
ഉണ്ണിയേശുവേ പൈതലേ! (2)
നിന്നെ ഞങ്ങള്‍ക്കൊന്നു കാണുവാന്‍
കൊതിയാകുന്നെന്‍ ഓമനേ! (2)
പാടീടാം പാടീടാം താരാട്ടു പാടീടാം
കേള്‍ക്കാമോ അങ്ങു ദൂരത്തില്‍ (2) (കുഞ്ഞുവാവേ...)
മേഘത്തിലേറി വരാം ദൂരെ ഞങ്ങള്‍
നിന്നെ കാണാന്‍ താഴെ വന്നീടാം (2)
ബേത്ലഹേം പുല്‍ക്കൂട്ടില്‍ വന്നു ചേരുവാന്‍
പാ...ത ചൊല്ലിത്തരാമോ (2) (കുഞ്ഞുവാവേ...)
താളത്തില്‍ കൈകള്‍ രണ്ടും ചേര്‍ത്തു കൊട്ടി
നിന്നെ സ്തോത്രം പാടിയാടീടാം (2)
രാരീരോ.... രാരീരോ.... പാടീടാം ഞങ്ങള്‍
കേള്‍ക്കാമോ..... ഈ ഗാനങ്ങള്‍ (2) (കുഞ്ഞുവാവേ.....)
പാടീടാം പാടീടാം താരാട്ടു പാടീടാം...
21
ചേതോഹരം ഗഗനം ചന്ദ്രതാരാഭയാലെ (2)
ചാരുതയേറും രാവതില്‍..... ആ.....
ചാരുസ്മിതങ്ങള്‍ തൂകി ഉണ്ണി ശ്രീയേശു ജാതനിതാ..
പുല്‍ക്കൂട്ടില്‍ ജാതനായ്-പുല്‍ക്കൂട്ടില്‍ ജാതനായ്...
ഹാലേലൂയ്യാ സ്തോത്രഗാനങ്ങള്‍
ഉയര്‍ന്നു മേലെ നല്ലിമ്പമായ്
പാടുന്നിതാ ഹാലേലൂയ്യാ നരരും
അതിശ്രേഷ്ഠമാം അതിശുദ്ധദാനമാം തിരു സൂനുവേ
ഇരുകൈകള്‍ നീട്ടിയേ...റ്റു ധാത്രി... മേരി മടിയില്‍
അതിശോഭിതം അതിസുന്ദരം ഈ ദൈവ ദാനം
ഈ ഭൂവിലെങ്ങുമേ...നല്‍ പ്രത്യാശയായ്
ആ... കോരിത്തരിച്ചു ഭൂമി തൂമഞ്ഞു തൂകിയാ
പുണ്യരാ..വില്‍ പുളകിതരായ് നവയുഗെ മര്‍ത്ത്യരവര്‍ (ചേതോഹരം...
ഹാലേലൂയ്യാ സ്തോത്രഗാനങ്ങള്‍...
ഉല്ലാസമായ് പ്രത്യാശയായ് നരര്‍ക്കാവേളയില്‍
ഉയരത്തില്‍ നിന്നും ദൂതു ശ്രവിച്ച നാള്‍ - അമൂല്യനാള്‍
ഉയരുന്നിതാ ഹൃദയങ്ങളില്‍ ആമോദഗീതങ്ങള്‍
ഉള്‍ക്കാമ്പിലേറ്റു നാഥനെ വാഴ്ത്തീടും
ഉയിരേകുവോനു സ്തോത്രം ഘോഷിച്ചുയര്‍ത്തീടാം
ഉപശാന്തി നേടീ...ടാം ആവേശമോടെ ഉയര്‍ത്തീടാം സ്തോത്രങ്ങള്‍
(ചേതോഹരം.... ഹാലേലൂയ്യാ.....)
22
മിന്നിത്തിളങ്ങും മഞ്ഞിന്‍കണങ്ങള്‍
പുല്‍ക്കൂട്ടിന്‍ മേലെയെങ്ങും ആ.... നല്‍രാവില്‍
ശോഭിതമായ് .... ആ... രാവില്‍.... മുത്തുപോലെ (മിന്നിത്തിളങ്ങും...)
ദൈവത്തിന്‍പുത്രന്‍ സത്യസ്വരൂപന്‍
രക്ഷകനായിന്നു ബേത്ലഹേമില്‍-ജാ-ത-നായ് (മുത്തുപോലെ...)
ദൈവത്തിന്‍ സ്നേഹം കണ്ടു മനുജര്‍
സൃഷ്ടികര്‍ത്താവിന്‍ ഏകതനൂജന്‍ മാനവനായ്
അവതരിച്ചീധരയില്‍ മേരിമാതാവിന്‍ സുതനായ് (2)
ലോകത്തിന്‍ പാപത്തെ വഹിപ്പതിനായ് ജാ-ത-നായ് (മുത്തുപോലെ...)
കാലങ്ങളായി ജീര്‍ണ്ണിച്ചൊഴുകും
പാരമ്പര്യങ്ങള്‍ ഉടച്ചു നീക്കാന്‍ വന്നു നാഥന്‍
അന്ധതകള്‍ മാറ്റി യേശു ഇരുളില്‍ നല്ലൊരു ദീപം കാട്ടി (2)
മാനവമാനസേ വിജ്ഞാനമേകീടാന്‍ ജാ-ത-നായ് (മുത്തുപോലെ...)
(മിന്നിത്തിലങ്ങും...)
23
ആ.......
കൂരിരുള്‍ നിറയും ഈ ധരയില്‍; ധരയില്‍
കാണുന്നൂ ദൂരെ വന്‍ താരകം......; താരകം
അത്ഭുതമഹാസംഭവം....
രക്ഷകന്‍ യേശു ജാതനായ്...
ജാതനായ്.... ജാതനായ്.... രക്ഷകന്‍.... ജാതനായ്
വിശ്വത്തിന്‍ മഹാശ്ചര്യം ഇത് (2)
റ്റുരൂ രൂരൂ രൂരൂ രുരൂ....
ദൂരെ അതിദൂരെ...ദൈവസൂ...നൂ യേശുജാതനായ്
മഹിയില്‍ ഒരത്ഭുത വാര്‍ത്ത കേട്ടിതാ
മയിലുകള്‍ പീലി വിടര്‍ത്തിടുന്നിതാ
മകയിരം ആടി ഉലഞ്ഞിടുന്നിതാ
മനസ്സുകള്‍ തുടിക്കുന്നിതാ... ഓ
ദൂരെ ബേത്ലഹേമില്‍ ജനിച്ചു നര-
പാലകനായ് രക്ഷകനായ് ദൈവസുതന്‍ (2)
ദൂതര്‍ മേലെ ഗീതം പാടി-ദൂരത്തുനിന്നു വന്നു
വിദ്വാന്മാരും ആട്ടിടയരും ഈശനെ വണങ്ങീടാന്‍
ദൂരെ ബേത്ലഹേമില്‍ ജനിച്ചു നരപാലകന്‍
കേട്ടെങ്ങും ഹാലേലൂയ്യാ! ഗീതങ്ങള്‍ ഹാലേലൂയ്യാ
പാടിപ്പറന്നു ദൂതര്‍ വാനിലും ഭൂമിയിലും
ചരണം (1)
പാരിടെ പരനുടെ പാതയതെല്ലാം പാവനമാക്കാന്‍ ജനിച്ചു നാഥന്‍
ഓ... മധുരിതശ്രുതിലയ സുന്ദരഗാനങ്ങള്‍
മാലാഖമാര്‍ മുകില്‍വാഹനേ പാടിപ്പറന്നിതാ... ഓ....
ഓ അടവികള്‍ ഓ...അതിമോഹനമായ് ആടി
അനിലാത്മജന്‍ ഗാനാമൃതം തൂവുന്ന വേളയില്‍
അഗ്നിത്തേരില്‍ ദൈവത്തിന്‍ ദൂതന്മാര്‍
വന്നിറങ്ങി സ്തോത്രം പാടുവാന്‍
ഗരീസ-ഗരിസഗരിഗ-സരിനിസ
ഗരിസനിധപമ-സനിധപമഗരി (ദൂരെ ബേത്ല...)
ചരണം (2)
സംശയം ഇല്ലതു ദൈവസൂനുഅഹോ
ബേത്ലഹേമില്‍-ചൊന്നാട്ടിടയര്‍
ഓ... സുരുചിര പ്രകൃതിയും നാഥനെ എതിരേല്‍ക്കാന്‍
മന്ദാരങ്ങള്‍ മാരുതനില്‍ ആടി ഉലഞ്ഞതാ
ഓ... നിരവധി/നല്‍ ചെറുകുരുവികള്‍ പാടിയതാ
താളം പിടിച്ചാടിയതാ തത്താക്കിളികളും
നേരില്‍ ദൈവത്തിന്‍ സൂനുവേ കണ്ടു അവര്‍
ഭാഗ്യം അതിനില്ലെനിക്കീ ജന്മമിതില്‍....
പധനീസരിഗസ ഗരിഗ സരിനിസ
ഗരി ഗരി ഗരിഗ രിഗരി നി സസ
സരിഗമഗമഗരി നിസരിഗ രിഗ രിസ
ഗരിസ രിസനി സനിധപമഗരി (ദൂരെ ബേത്...)
24
തൂവെണ്ണിലാവില്‍; ആ രാവതില്‍
തൂവെണ്ണിലാവില്‍; ആ രാവതില്‍
ശ്രീയേശു ജാതനായ് ഈ ഭൂവില്‍
ഇമ്മാനുവേല്‍...... ഭൂജാതനായ്.... (2)
തൂവെണ്ണിലാവില്‍ ബേത്ലഹേം നഗരിയില്‍
പിറന്നു ദൈവപുത്രനേശു രക്ഷകന്‍ (2)
തുറന്നു സ്വര്‍ഗ്ഗവാതിലും
ഇറങ്ങി വാനദൂതരും (2)
പറന്നിറങ്ങി നാഥനെ വണങ്ങീടാന്‍
എന്‍ നാഥനെ വണങ്ങീടാന്‍
എന്‍ നാഥനെ വണങ്ങീടാന്‍ (തൂവെണ്ണിലാവില്‍...)
ലാ ലാ ലാ
അന്ധകാരം അന്ധകാരം അന്ധകാരം മായ്ച്ചീടാന്‍ (2)
അന്ധകാരം തുടച്ചു നീക്കി മായ്ച്ചീടാന്‍
സ്വര്‍ഗ്ഗനാഥ പുത്രന്‍ ജാതനായ്...... ഓ.... (2)
ബന്ധു ആയിരുന്നു ജ്ഞാനം ഏകീ നാഥന്‍
തന്‍ കൂടെ വാണിടുന്ന മര്‍ത്ത്യനും ആ....
തെളിച്ചു ദീപം; പകര്‍ന്നൊളീ-വിജ്ഞാനത്തിന്‍ (2)
തകര്‍ത്തിടിച്ചു നാഥന്‍ പഴകും കോട്ടയെല്ലാം
പുതുചിന്തകളേകീ മര്‍ത്യമാനസേ.... (തൂവെണ്ണിലാവില്‍....)
ഒത്തുചേര്‍ന്നു ഒത്തുചേര്‍ന്നു
ഒത്തുചേര്‍ന്നു ഇടയര്‍ (2)
ഒത്തുചേര്‍ന്നു ഒത്തുചേര്‍ന്നു ആട്ടിടയരോ
യേശുനാഥനെ വണങ്ങീടാന്‍ (2)
ബദ്ധപ്പെട്ടു യാത്രചെയ്തു ആടുകള്‍ ഒത്ത്
ചെന്നു കണ്ടു ലോകനാഥനെ ആ.....
ശാന്തിയതേകാന്‍ സ്നേഹത്തിന്‍ ദീപം പേറീടാന്‍ (2)
പിറന്നു ഭൂതലത്തില്‍ മര്‍ത്യരക്ഷാകരനായ്
ആഹ്ലാദം വിശ്വമെങ്ങും മാനവര്‍ക്കെല്ലാം (തൂവെണ്ണിലാവില്‍...)
ഒത്തുചേര്‍ന്നു.... ഒത്തുചേര്‍ന്നു... ഒത്തുചേര്‍ന്നു...
25
തപ്പും കിന്നരങ്ങളും; കേട്ടു ആട്ടിടയര്‍
താളമേളമോടെ പാ...ടി ദൂതന്മാര്‍
മന്നില്‍ പാത കാണിപ്പാന്‍; ഈയെന്നെ തേടിവന്നിതാ
മന്നിന്‍ രാജരാജന്‍ യേ...ശു ജാതനായി
അന്നെങ്ങും സ്തോത്രഗാനം പാടി രാക്കിളികളും
അരികത്തിരുന്നൂ മെല്ലെ ആടുകളൊത്തിടയന്മാരും
അരുണപ്രഭ... ചൊരിയും കര്‍ത്തനെ കാണ്മാ...നായി (2)
അഖില ചരാചരാധിപന്‍-അതിശോഭിതന്‍
അകലെ പുല്‍ക്കൂടതില്‍ ജനിച്ചു താഴ്മയേറിയോന്‍
സ്തുതിച്ചു-വണങ്ങി-ആമോദപുളകിതരായവര്‍
(തപ്പും കിന്നരങ്ങളും....)
സാനന്ദം സ്വര്‍ണ്ണവീണക്കമ്പികള്‍ ഉയര്‍ത്തീടും
മധുരിതമാം നല്‍സംഗീതം ശ്രുതിലയമാം നല്‍സംഗീതം
സര്‍വ്വേശ്വരസുതനെ വാഴ്ത്തിപ്പാ...ടി, മേ..ലെ മാലാഖമാര്‍ (2)
തിരുജനനം ഏകീമാനസേവരും പ്രത്യാശകള്‍
തിരുജനനത്താല്‍ കരളിന്നന്ധകാരം മാഞ്ഞുപോയ്
ഉണര്‍വ്വും - കുളിരും - പകര്‍ന്നു മനുജരിന്‍മാനസേ
(തപ്പും കിന്നരങ്ങളും.....)
26
നൂറുനൂറു ദൈവദൂതര്‍ പാ...ടി
സ്തോത്രഗാ...നം വിണ്ണിലും മണ്ണിലും മോദമായ്
ദൈവസൂനൂ ജാതനായ് രക്ഷക...ന്‍ ജാതനായ് (2)
നൂതനം നല്ലുണര്‍വ്വായ് ഭൂവില്‍...
നൂറുനൂറു ദൈവദൂതര്‍ പാടി സ്തുതി
ഹാലേലൂയ്യാ ഹാലേലൂയ്യാ ഹാലേലൂയ്യാ സ്തോത്രങ്ങള്‍ (3)
ഹാലേലൂയ്യാ ഹാലേലൂയ്യാ ഹാലേലൂയ്യാ സ്തോത്രഗീതങ്ങള്‍
പാടി മാലാഖമാര്‍ ദൈവത്തിന്‍പുത്രനെ വന്ദിച്ചു (2)
സന്താപമെല്ലാം ത്യജിച്ചു നരര്‍
സന്തോഷാല്‍ പ്രത്യാശയാലവര്‍ (2) ആ
ഉള്‍ക്കാമ്പൊരുക്കി.... യേശുനാഥനെ വണ....ങ്ങി (2)
സ്തോത്രം പാടി തന്‍റെ തൃപ്പാദേ... (നൂറുനൂറു ഹാലേലൂയ്യാ....)
മുമ്പെങ്ങുമില്ലാതുണര്‍വ്വിന്‍റെ നാള്‍
വന്നു... ഭൂവില്‍... മാനവര്‍ക്കെല്ലാം..... ആ (2)
ഹാലേലൂയ്യാ ഗീതം കേ...ട്ടു നല്ലാ...ട്ടിടയര്‍ (2)
ചെന്നു കണ്ടു.... ആ....നാഥനെ (നൂറുനൂറു ഹാലേലൂയ്യാ...)
27
ലല്ലലലാ ലാലലാ.....
ലല്ലലലം പാ...ടി ആടീടും ഞങ്ങള്‍
ഉണ്ണിയേശുക്കുഞ്ഞിന്‍ ജന്മദിനത്തില്‍
ഓമനത്തിങ്കള്‍ കി...ടാവിനെ വാഴ്ത്തി
സ്തോത്രങ്ങള്‍ പാടി കൊണ്ടാടീടും ഞങ്ങള്‍
ലല്ലലലാ ലാലലാ.....
കുഞ്ഞിക്കാലൊന്നില്‍ പഞ്ചാരയുമ്മ
ഒന്നു ഞാന്‍ തന്നോ...ട്ടെ
പൂക്കള്‍ തരാം.... പൂന്തേന്‍ തരാം
ഒന്നെന്നെ നോക്കാമോ...... (ലല്ലലലം....)
ലല്ലലലാ ലാലലാ.....
ചുറ്റോടുചുറ്റും താളത്തിലാടി
ഹോശാനാ പാടീടാം
തങ്കക്കുട്ടന് ഒന്നായി ഞങ്ങള്‍
ഹാലേലൂയ്യാ പാടാം.... ഒന്നായ്
ഹാലേലൂയ്യാ പാടാം..... (ലല്ലലലം....)
ലല്ലലലാ ലാലലാ.....
28
പറന്നു പറന്നു വന്നീടും... പറന്നു പറന്നു വന്നീടും
പാടിപ്പറന്നിറങ്ങി പുല്‍ക്കൂട്ടില്‍ ദൈവദൂതര്‍.... ആ
പാരില്‍ കളങ്കമെല്ലാം മായിച്ചു മോദമേകാന്‍
ജാതനായി-ശ്രീയേശു ജാതനായി (2)
ദൈവസുതന്‍ യേശുനാഥന്‍ ബേത്ലഹേം
പുല്‍ക്കൂട്ടിലിന്നു ജാതനായ് അവതാരമായ്
സുവിശേഷങ്ങള്‍ ഘോഷിച്ചു പാടി മാലാഖമാര്‍
(പറന്നു പറന്നു......)
സന്താപം ഭൂവില്‍ വേണ്ട നരനിനി (2)
സന്തോഷം മതി യേശു പിറന്നിതാ മാനവരക്ഷകനായ്
ആ........ ആ............
ദൂരത്തു നിന്നതിദൂരത്തു നിന്നും മാനവര്‍
ആനന്ദമോടൊന്നായ് ഗമിച്ചാകാംക്ഷയാല്‍ (2) ആ...
വന്നു ബേത്ലഹേം പുല്‍ക്കൂടതില്‍
കണ്ടു ദൈവപുത്രനാം കര്‍ത്തനെ
കൈകള്‍ കൂപ്പി വന്ദിച്ചൂ.... കുമ്പിട്ടൂ... ആ തിരുപ്പാദങ്ങള്‍..
(പറന്നു പറന്നു....)
തരികിട തോം തോം, തോം തോം തോം, താ നാ നാ നാ നാ (3)
തരികിട തോം (3) ..... ആ.....
മേലെ അംബരചുംബികള്‍ അംബരചുംബികള്‍ ഉഡു ഉഡു ഉഡുക്കള്‍ നടനമാ...ടി (2)
മേലെ അംബരേ! മാലാഖമാര്‍, സ്തുതിഗീതങ്ങള്‍ പാടിപ്പുകഴ്ത്തി (3)
സ്തുതിഗീതങ്ങള്‍ പാടിപ്പുകഴ്ത്തീ നാഥനെ
പറന്നു പറന്നു എങ്ങും (2) സ്തുതിഗീതങ്ങള്‍ പാടി മാലാഖമാര്‍ (2)
കര്‍ത്തന് സ്തുതി പാ....ടിയവര്‍......
29
വണ്ടത്താന്‍ മൂളുന്നു മധുരമായ് (2) മൂളുന്നു.... മൂളുന്നു
തഞ്ചത്തില്‍ ആടുന്നു മയിലുകള്‍ (2) ആടുന്നു
മ്ശിഹാ-പിറന്നു-പരമോന്നതന്‍റെ സുതനായ്
മഹിയില്‍-ഉയര്‍ന്നു-ആനന്ദഘോഷഗാനം
മോക്ഷമാ...ര്‍ഗ്ഗേ തെളിഞ്ഞിന്നു കാന്തി പുതുതായ് (വണ്ടത്താന്‍....)
പൊന്നമ്പിളി കാന്തിയേറി നിറയും
ദൈവത്തിരുസൂനു യേശുനാഥന്‍
പുല്‍ക്കൂട്ടില്‍ മേരിയമ്മ മടിയില്‍
ആ രാവില്‍ ശാന്തനായുറങ്ങി
പൊഴിയുന്നൊരു മഞ്ഞിന്‍തുള്ളികള്‍
വിധു തന്നുടെ കിരണെ ശോഭിതം
നരനെന്നുമേകി എന്നേശുനാഥന്‍
നല്‍ശാന്തി ശാന്തി ഭൂവനേ... (വണ്ടത്താന്‍.....)
മണ്ഡൂകം പാടിതാളലയത്തില്‍
മന്ദാരപ്പൂക്കള്‍ ഭൂമി വിതറി
മായുന്നു അന്ധകാരമെങ്ങും
മനതാരില്‍ ദീപനാളം തെളിഞ്ഞു
മധുഘോഷമുയര്‍ത്തീ ഗാനങ്ങള്‍
മദയന്തികളാടിയുലഞ്ഞഹോ
മണിരാഗവര്‍ണ്ണന്‍ ശ്രീയേശുനാഥന്‍
മന്നിനേകി ജ്ഞാനദീപം (വണ്ടത്താന്‍.....)
30
നമോ നമോ (2) ശ്രീയേശുനാഥാ! നമോ നമോ
താരാപഥേ മിന്നും താരങ്ങള്‍ നീക്കി, മേഘം പിളര്‍ന്നിറങ്ങി
ആ... ആദിത്യശോഭിതന്‍ ദൈവസുതന്‍ യേശു,
ബേത്ലഹേമില്‍ ഭൂജാതനായ്... ആ...
ആ.... ഹാലേലൂയ്യാ...... ഗീതങ്ങള്‍ എങ്ങും ഉയര്‍ന്നു
ഹാലേലൂയ്യാ... മാലാഖമാര്‍ ഘോഷിച്ചാ ഗാനാമൃതം (2)
ആ.....
നരനില്‍ ചൊരിയുന്ന നിന്‍ ആര്‍ദ്രസ്നേഹം
നന്ദിയോടെ സ്മരിച്ചു നിന്‍ സ്തുതി പാടീടുന്നു
പാ... മപസധമാ ..... മപഗമ
ധാ.... സനിധനിപാ ധനിധപ
നീ...... സനിധസനി പധഗപ
സാ... നിധനിരിസ
സരിഗമപാ...... പമഗമഗ
നിധപധപാ..... നിരിസനിസ
സരിഗാരിസ നിസരിസനി ധസനിധപ മപമഗരിഗ
നരനില്‍ ചൊരിയുന്ന നിന്‍ ആര്‍ദ്രസ്നേഹം
നന്ദിയോടെ സ്മരിച്ചു നിന്‍സ്തുതി പാടീടുന്നു
നറുനെയ്യ്ത്തിരികള്‍ കൊളുത്തി നിരയായി
നളിനങ്ങള്‍ വിതറുന്നു നീളെയെങ്ങും
നവസ്തോത്രഗീതങ്ങള്‍ പാടുന്നിതാ ഞങ്ങള്‍
നരപാലകാ നിന്നെ വരവേറ്റീടാന്‍ (താരാപഥേ...)
താരാപഥേ മിന്നും
ആ... ഹാലേലൂയ്യാ... ഗീതങ്ങള്‍ എങ്ങും ഉയര്‍ന്നു
ഹാലേലൂയ്യാ മാലാഖമാര്‍ ഘോഷിച്ചാഗാനാമൃതം
ആ....... (2)
തരികിട തെയ്യത്താരാ തന്താനാ താരാ
തരികിട തെയ്യത്താരാ തന്താനാ താരാ
തരികിട തെയ്യത്താരാ തന്താനാ താരാ
തരികിട തെയ്യത്താരാ തന്താനാ താരാ
ദൈവത്തിരുമകന്‍ പുല്‍ക്കൂട്ടില്‍ അഹോ അവതാരമായ്
ദൈവത്തിന്‍റെ സ്നേഹം ഏവരും കണ്ടൊരതിശുദ്ധ നല്‍ദിനം
ഹാലേലൂയ്യാ ഗീതം മുഴക്കാം (2)
ആ... ഹാ...ലേ...ലൂ...യ്യാ....
31
ഹേ! സുവിശേഷഘോഷം ആഘോഷമേളം
നീ കേള്‍ക്കുന്നില്ലെ കേള്‍ക്കുന്നില്ലെ (2)
എന്തൊരു മേളമിതെന്തൊരു മോദം
എന്തൊരു മേളമിതാമോദം
കാണാമോ (വിളി) കേള്‍ക്കാമോ
(ഒളി) കാണാമോ (വിളി) കേള്‍ക്കാമോ
ഹൊയ് ഒയ്യൊയ് ഒയ്യൊയ് കാഹളമൂതുന്നതാ
നൂറായിരം മാലാഖമാര്‍ മേലെ നിന്നും
ഹൊയ് ഒയ്യൊയ് ഒയ്യൊയ് പൂത്തിരിപോലെന്തതേ
മിന്നുന്നതാ എന്താഘോഷം മാനത്തെങ്ങും
ഒളി കാണാമൊ വിളി കേള്‍ക്കാമൊ.... (4)
ലാലല്ല ലല്ല ലാല.........
ഹേ! ആട്ടിടയരീബാലരൊപ്പം ഒത്തുപോരാമെ
ദൈവത്തിന്‍ പുത്രനെ ചെന്നു കണ്ടു വന്നിപ്പാന്‍ (2) ഹേ...
ബേത്ലഹേം പുല്‍ത്തൊഴുത്തില്‍ - ദൈവപുത്രന്‍ ജാതനായി
ഒരു നവയുഗം ആഗതമായ് - നല്‍യുഗം ഇന്നാഗതമായ്
വരുവിന്‍! വരുവിന്‍! വരുവിന്‍! പുതുപുതു സ്തോത്രഗാനം
പാടുവിന്‍ (ഹൊയ് ഒയ്യൊയ്.....)
ഹേ! ആനന്ദം എങ്ങുമെ ഈ ജന്മനാളതില്‍
ഇന്നിഹേ രക്ഷിതര്‍ നാമോ തുഷ്ടമാനസര്‍... (2) ഹേ...
പുതുലഹരിയില്‍ സ്തോത്രഗാനം - ഒത്തുചേര്‍ന്നു പാടിടാം നാം
ശ്രുതിമധുരമായ് ചേര്‍ന്നു പാടാം - ഇന്നുയര്‍ത്തൂ സ്തോത്രഗാനം
വരുവിന്‍! വരുവിന്‍! വരുവിന്‍! പുതുപുതു സ്തോത്രഗാനം
പാടുവിന്‍ (ഹൊയ് ഒയ്യൊയ്.....)
ഒളി കാണാമൊ... വിളി കേള്‍ക്കാമൊ
32
ബേത്ലഹേമില്‍ പുല്‍ക്കൂടതില്‍
അവതരിച്ചൊരു യേശുനാഥന്‍
സ്തുതികളൊന്നായ് ചേര്‍ന്നുപാടാം
ആനന്ദമോടങ്ങൊത്തു ചേരാം
താളമേളങ്ങള്‍ ഇന്നുയര്‍ത്തീടാം ആ...
രക്ഷകനേശു ഭൂജാതനായ്
മന്നിതിലെങ്ങും ആഹ്ലാദമായ് (2) ആ...
മാലാഖമാരോ ഗീതം പാടി
മാനവരൊന്നായ് ഏറ്റുപാടി
ഹാലേലൂയ്യാ ഗീതങ്ങളെങ്ങും
ഉയരുന്നീ ധരേ.... ആ... (ബേത്ലഹേമില്‍.....)
ദൈവത്തിന്‍പുത്രന്‍ യേശുപരന്‍
പാപികള്‍ നമ്മെ രക്ഷിച്ചീടുവാന്‍ (2) ആ...
സ്വര്‍ഗ്ഗത്തില്‍ നിന്നും വന്നീ ഭൂവില്‍
മാനവഹൃത്തില്‍ ശാന്തിയേകാന്‍
ആമോദമായ് നാം ഹാലേലൂയ്യാ
ഗീതങ്ങള്‍ പാടാം... ആ... (ബേത്ലഹേമില്‍.....)
33
കരുണാമയന്‍ സ്വര്‍ഗ്ഗീയനാഥന്‍
തന്നുടെ ഏകസുതന്‍
തന്‍ മാനവാകുല സ്നേഹത്താല്‍ ഈ
ഭൂമിയിലവതരിച്ചു
ആ സ്നേഹനാഥന്‍ ധരണിയിലെ
നിയമങ്ങള്‍ മാറ്റീടുവാന്‍
വിജ്ഞാനമേകി നരനുടെ ഹൃദയേ
മാനവരക്ഷകനായ് (കരുണാമയന്‍...)
ഭൂജാതനായി പുല്‍ക്കൂട്ടില്‍
ശ്രീയേശുനാഥനവന്‍
കുളിരേകി മാനവ ഹൃദയത്തില്‍ നല്‍
ആനന്ദവുമേകി (കരുണാമയന്‍...)
34
വന്നിറങ്ങിയവര്‍ മെല്ലെ മെല്ലെ ദൂതര്‍ (2)
പറന്നു വന്നു മെല്ലെ മാലാഖമാര്‍ ഗോശാലയില്‍
വന്നിറങ്ങി മെല്ലെ മെല്ലെ വാനവര്‍ ഗോശാലയതില്‍
വാചികപത്രമതേകി നല്‍ ഗീതം പാടി
വാദ്യഘോഷം മുഴക്കി - വാനിലും ഭൂമിയിലും (2)
വന്നിഹേ ജാതനായ ഈശനെ വാ...ഴ്ത്തി...
വന്നിറങ്ങിയവര്‍ മെല്ലെ മെല്ലെ...
ആ..... ആ....
വന്‍ കാടും മേടുമതെല്ലാം തെന്നലില്‍ ആടിയുലഞ്ഞു
വനമഹോത്സവ ഗാനങ്ങള്‍ പാടി
വന്നു പുല്‍ക്കൂട്ടില്‍ ആട്ടിടയര്‍ - വന്ദനം ചെയ്തു (തൃപ്പാദേ) ആ...
വന്നിതാ... ഈ ഭൂവിലെങ്ങും - വന്നിതാ... നല്‍ശാന്തിയെങ്ങും
വിണ്ണിലും മണ്ണിലും ആനന്ദം ആ.... (വന്നിറങ്ങി....)
ആ...... ആ....
വാസന്തകാലമതുപോല്‍ എങ്ങും വിരിഞ്ഞു പൂക്കള്‍
വാസന ദിക്കിലതെങ്ങും പരത്തി
വെള്ളിനിലാവില്‍ രാക്കിളികള്‍ - കൂകിപ്പറന്നു ആമോദത്തോടെ
വ്യാകുലങ്ങള്‍ നീങ്ങിയെങ്ങും.... ആനന്ദം ഈ ഭൂവിലെങ്ങും
വിമലന്‍, രക്ഷകന്‍ - ദൈവസുതന്‍ ആ... (വന്നിറങ്ങി....)
ആ..... ആ....
35
പട്ടിട്ടു ചന്തമോടെങ്ങും പറക്കുന്ന
പങ്കജവര്‍ണ്ണരാം മാലാഖമാര്‍ പാടി (2 + 2)
മഹത്വം-സ്വര്‍ഗ്ഗത്തില്‍-താതന്-എന്നെന്നും
സംപ്രീതി-ശാന്തിയും-ധരയില്‍-എന്നുമെന്നും (2)
ആ........ ആ.....
പച്ചപനന്തത്തകള്‍ വൃന്ദഗാ...നം മുഴക്കി
പരമാനന്ദ ഗീതങ്ങള്‍ പാ..ടി... രാ...ക്കിളികള്‍
പരമോന്നതന്‍ ശ്രീയേശു ജാതനായി (2)
ജാതനായി ഈ ഭൂവില്‍
പരമപിതാവിന്‍ സുതന്‍ ജാതനായി
ജാതന്‍ ആയി ഈ ഭൂവില്‍
പുതുപുതുതാം - രാഗലയങ്ങള്‍
വാജികളതിമ്പത്തിലൊന്നായ് പാ..ടീ.. സ്തോത്രഗാനം..
മാലാഖമാരൊത്തു പാ...ടീ.. ആനന്ദഗീതങ്ങള്‍ പാ..ടി..
ആ..... ആ....
പദമലരില്‍ കുമ്പിട്ടു വണങ്ങി നിന്നാട്ടിടയര്‍
പരിശുദ്ധപരനേകിദാനം ഭൂപതികള്‍ വന്നവരും
പാ-മപധാപ-മപധാപ-മപഗമപാ
സാനിധപപധ മാനിധപാ മദപമഗരി സമഗരിസ
പധനി ധനിസാ നിരിസാ രിഗരി സനിധ പധനിരിസ
സരിഗ രിഗമ ഗമപ മപധ പഗരിസനിധപ....ആ... (പദമലരില്‍...)
നാഥന്നായ് എന്തു സമ്മാനം നാമേകും നല്‍ ഗാനം പോരായോ
ഗാനംപോരാ പൂര്‍ണ്ണമായ് നമ്മെ-തൃപ്പാദത്തില്‍ അര്‍പ്പിക്കേണം നാം
ഹൃദയത്തില്‍ നിന്നുയരട്ടെങ്ങും.. ഹാലേലൂയ്യാ...ആ.. (പച്ചപ്പന...)
ആ.... ആ.....
പിതൃസുതനേശുവിനെ തൃക്കണ്‍പാര്‍ത്താനന്ദിപ്പാന്‍
പാവനമായൊരാപുണ്യദിനത്തില്‍
വിദ്വാന്മാരും വന്നെത്തി (2)
ബേത്ലഹേം പുല്‍ക്കൂടതൊന്നില്‍
ഭൂജാതം ചെയ്തേശുവിനെ നാം
ലോകത്തിന്‍ രക്ഷകനായി
നാം വാഴ്ത്തീടാം മോദമായെന്നും
ഹൃദയത്തില്‍ നിന്നുയരട്ടെങ്ങും - ഹാലേലൂയ്യാ... ആ...
(പച്ചപ്പനന്തത്തകള്‍...)
പട്ടിട്ടു ചന്തമോടെ........
36
ആ.... ഹാലേലൂയ്യാ ഹാ..ലേ..ലൂയ്യാ ഹാലേ...ലൂയ്യാ..
ഹാലേലൂയ്യാ ഗീതം മാലാഖമാര്‍ പാടി
തരികിട തിത്തൈ തിത്തൈ - തരികിട തൈ (3) തെയ്യാരെതെയ്യം..ആ..
ഓ... ഹോ... ആനന്ദഘോഷമിതാ
ആദിത്യശോഭിതനേശുമഹേശന്‍
ആഗതമായ് ഭൂവനേ....
അശുദ്ധമായേതും ഭൂവില്‍ മാറ്റീടാന്‍
ആകാശം പിളര്‍ന്നിറങ്ങി.... ആ
ആകുലം മാറ്റി പ്രത്യാശയേകീടാന്‍
ആത്മത്തിന്‍ രക്ഷകനാ....യി....
37
ആ...... പൗര്‍ണ്ണമി ചന്ദ്രികാ...... രാവില്‍..........
ചന്ദനച്ചാറുപൊഴിഞ്ഞു.. ഭൂ...മികാ... രോമാഞ്ചകഞ്ചിതമാ....യി
രാജാധിരാജനിന്നു ഭൂജാതനായി വന്നു
മാലോകരക്ഷകനായി-മാലാഖമാരിറങ്ങി വന്നു-ആമോദമോടെ
അവര്‍ പാടി
രാജാധിരാജനിന്നു ഭൂജാതനായി വന്നു-മാലോകരക്ഷകനായി
ഹൊയ് (3) ഹൊയ്യാരെ ഹോയ് ഹോയ്-ഹൊയ്യാരെ
ഹൊയ്-ഹൊയ് (3)
തന്തനത്താനാ തന്തനത്താനാ-തന്തനത്താനാ താനാ ആ....
മേലെ ഉഡു ഉഡു ചിമ്മി - ചിമ്മി ഓ ഉഡു ഉഡു (2)
താഴെ പുതുപുതുരാഗം - രാഗം ഓ! പുതു പുതു
രാഗമാലികാലാപനങ്ങളാല്‍ ദിവ്യദൂതു മുഴങ്ങി (ദിവ്യദൂതു മുഴങ്ങി)
'ദൈവപുത്രന്‍ പിറന്നു'-സുവിശേഷഘോഷമുയര്‍ന്നു
തളരുന്നോരുള്‍ക്കാമ്പിനു നവജീവന്‍
ഉയിര്‍ പൂണ്ടോരാത്മാക്കള്‍ക്കു പ്രതീക്ഷ (2)
ആ...നല്‍ശുഭവാര്‍ത്ത തൂകി ഒളിഹൃത്തില്‍
ഇരുളില്‍ പകലോന്‍ പോലൊരു ശാന്തിനരനേകി (മേലെ ഉഡു......)
തങ്കതലിനം ഇല്ലീ രാജന് പള്ളിയുറങ്ങാന്‍ ഈ ധരിത്രിയില്‍
കീറ്റുശീലയില്‍ പുല്ലിന്‍മഞ്ചലില്‍ ലോകനാഥനുറങ്ങി (2)
വെണ്‍കൊറ്റക്കുടകളതില്ലീ രാജാവിന് ആ...വെഞ്ചാമരവിശറികളില്ലീ രാജാവിന് ...ആ.... (മേലെ ഉഡു......)
നീലവാനില്‍, രാവില്‍ കണ്ടൊരു ഉജ്വലജ്യോതിസ്സു കണ്ടുവന്നൊരു (2)
മൂന്നു നരപതിമാര്‍ തൃപ്പാദേ കാഴ്ചകള്‍ സമര്‍പ്പിച്ചു
കുമ്പിട്ടാ ഭൂപാലന്മാര്‍ യേശുവിനെ.... ആ....
ആട്ടിടയന്മാരും വന്നു തിരുസവിധേ.... ആ... (മേലെ ഉഡു.....)
ഹോയ് ഹോയ്.....
തന്തനത്താനാ..... ആ... ആ....
ഉല്ലാസം എങ്ങും നല്ലാഘോഷം (2)
മാനത്തമ്പിളി കൂടെ താരകള്‍
നിറഞ്ഞങ്ങു തുള്ളി തുള്ളി
സര്‍വ്വേശ-സുതനെ ദര്‍ശിച്ചു
വീണക്കമ്പികള്‍ മീട്ടി വാനവര്‍
സ്തോത്രങ്ങള്‍ പാടി പാടി
ഘോഷിച്ചു നല്‍വാര്‍ത്തയെങ്ങെങ്ങും
ഉത്സവഘോഷം ധരണിയിലെങ്ങും
നല്‍താളമേളങ്ങള്‍ - കേട്ടിതെമ്പാടും (2)
ഉയര്‍ത്താം ഉയര്‍ത്താം - സ്തുതിഗീതം
ഭൂജാതനീശനെ - വാഴ്ത്തീടാം......
38
തമസ്സോ മാ ജോതിര്‍ഗമയാ
അസതോ മാ സത്ഗമയാ
ആ.... (3)
മിന്നുംതാരകള്‍ നിറഞ്ഞങ്ങമ്പരത്തില്‍
കുഞ്ഞിപ്പരുന്തേ! നീ ഞങ്ങള് പാടി ആടും ഹാലേലൂയ്യാ
സ്തോത്രഗാനങ്ങള്‍ പുല്‍ക്കൂട്ടില്‍ എത്തിച്ചീടുമോ (വേഗം)
പ്രഭാപൂരിതം - ഹൊ പൂരിതം
പ്രശാന്തമാം രാവതില്‍ - ആ... രാവതില്‍ ആ...രാവില്‍
പ്രാണാത്മന്‍ ശ്രീയേശുരക്ഷകന്‍ - സൃഷ്ടിതാവിന്‍ സ്വപുത്രന്‍ (2)
പാരിന്‍ ദീപമതായ് വന്നവന്‍ - ദീപമായി വന്നേശു (2)
പ്രാണാത്മന്‍ ശ്രീയേശു രക്ഷകന്‍ - പാരിന്‍ദീപമതായ് വന്നവന്‍
പുല്‍ക്കൂടതില്‍ പിറന്നിതാ - പിറന്നിതാശ്ചര്യം (പ്രഭാപൂരിതം...)
നക്ഷത്രകൂട്ടങ്ങളൊ ഗഗനേ തുള്ളിതുള്ളി കര്‍ത്തന്‍റെ
പിറവി ഘോഷിച്ചു
പുതുപുതു ശ്രുതിലയഗാനങ്ങളാലെ ആ..യിരമായ് ദൂതര്‍ പാടി
കുളിരു വീശി തെന്നല്‍ - മന്ദം മന്ദം സൗരഭ്യമായ്
കുരുവികളൊ പാടി - ഇമ്പം ഇമ്പം മധുരിതം
ഒരു നവമാം ഉത്സവഘോഷങ്ങളങ്ങുയര്‍ന്നിതാ-ആനന്ദഗാനങ്ങള്‍ പാടാം (പ്രഭാപൂരിതം....)
മിന്നുംതാരകള്‍ - ആ... ധരയില്‍ - കുഞ്ഞിപ്പരുന്തേ....
മന്നിന്‍ മടിയിലൊരു പുല്‍ക്കൂട്ടില്‍ മെല്ലെമെല്ലെ-ചെന്നെത്തി
മാനവരാമോദം
മന്നിന്നധിപനാം യേശുമഹേശന്‍ പുല്ലിന്‍മഞ്ചലില്‍ ഉറങ്ങി
കുളിരു മാറ്റീടാനായ് - ഗാഢമായ് പുണര്‍ന്നു മേരി
വെളിച്ചമേകിടാനായ് - താരങ്ങളൊ ശോഭിതം
ഒരു നവമാം ഉത്സവഘോഷങ്ങളങ്ങുയര്‍ന്നിതാ-ആനന്ദഗാനങ്ങള്‍
പാടിടാം നാമിന്നും
മിന്നും താരകള്‍ ആ... ധരയില്‍ കുഞ്ഞിപ്പരുന്തേ.... (പ്രഭാപൂരിതം....)
39
ലല്ലല്ലല്ല ലാലാ...... (2) ലല്ലലല്ല ലാ - ലാ - ലാ....
കൊഞ്ചിക്കൊഞ്ചി പാടിടാം
ഹാലേലൂയ്യാ പാടിടാം
ഹോശാനാ പാടി ആടിടാം
ഗോശാലയില്‍ ജാതനാം
ഉണ്ണിയേശു നാഥന്
സ്തോത്രങ്ങള്‍ പാടി ആടീടാം
ലല്ലലല്ല ലാലാ........
തങ്കനിറമോലും തങ്കക്കുട്ടനെ
രാരിരാരം ഗാനം പാടിയുറക്കാം
പൂത്തിരികള്‍ നല്‍കാം പൂക്കളും തന്നീടാം
പുഞ്ചിരിച്ചീടാമൊ ഉണ്ണി ഞങ്ങളെ നോക്കി (കൊഞ്ചിക്കൊഞ്ചി....)
ലല്ലലല്ലലാലാ...........
ദൈവപുത്രനാകും യേശുനാഥന്
മോദമേകാന്‍ ഞങ്ങള്‍ പാടിയാടീടാം
നല്ല കളിപ്പാട്ടം ചോക്കലേറ്റുമെല്ലാം
തന്നു ഞങ്ങള്‍ നിന്‍റെ ചുറ്റും ഒന്നു നിന്നോട്ടെ
(കൊഞ്ചിക്കൊഞ്ചി.....)
ലല്ലലല്ല ലാലാ..............
40
റ്റ റ്റ റ്റാ റ്റ റ്റ റ്റാ രാരാരാരാ റ്റ റ്റ റ്റാ രാരാ റ്റ റ്റ
ഹ......യ്യാ
ഒരു നവരാത്രി ഓ...ഹോ...ഹോ, വന്നു ചേര്‍ന്നിതഹോ
ഒരു സുവിശേഷവുമായ് ഇന്നിതാ
ഒരു നവഗാനം പാടി ഘോഷിച്ചീടാം ഒരു നവജാതനതായ്
അഖിലചരാചരാ ദൈവസൂനുവാം
അതികരുണാമയന്‍ സേയുനാഥനൊ
അതിരറ്റ മാനവസ്നേഹമോടവന്‍
അഖിലേ ഭൂജാ...തനതാ...യി..... (ഒരു നവരാത്രി....)
ഹേ! തിരികളതായിരമായി കൊളുത്തി മാലാഖമാരും
തിളങ്ങീടും താരകങ്ങളായ് ജ്വലിച്ചു.... നിറഞ്ഞംബരേ...
ഹേ! തനൂഭവനേശുമഹേശന്‍-തന്‍റെ തിരുജന്മമതാലെ
താപംനീക്കി എങ്ങുമെങ്ങുമീ-ഭൂവനേ...മര്‍ത്ത്യമാനസേ
തമസ്സിനി മാറ്റീടുവാന്‍ വന്നു ചേര്‍ന്നീ ദൈവസൂനൂ (2)
തകരുന്നു കോട്ടകള്‍ ദുഷിച്ച ആചാരങ്ങള്‍
തളിരിട്ടുയര്‍ത്തുവന്നു പുതുപുതു ആശകള്‍.... (ഒരു നവരാത്രി....)
ഹേ! അറിഞ്ഞില്ല മാനവരന്ന് അറിഞ്ഞിന്നു നരരീസുതനെ
അതിശുദ്ധദൈവപുത്രനാം മ്ശിഹാ..യേ സത്യദൈവമായ്
ഹേ! അഗ്നിമയര്‍ ദൂതന്മാരോ.. ആകാശം വിട്ടിങ്ങിറങ്ങി
അകമ്പടി സേവിച്ചീടുവാന്‍ നിരന്നു... ആ പുണ്യശാലയില്‍
ആനന്ദം മാനവര്‍ക്ക് ദൂതരിന്‍ ഗാനം കേട്ട് (2)
അതിദയനീയം മനുജരെ വിഴുങ്ങിയ
അശുദ്ധ പിടിവിടര്‍ത്തി കുടഞ്ഞെഴുന്നേറ്റവര്‍ (ഒരു നവരാത്രി.....)
റ്റ റ്റ റ്റാ രാ.....
41
വീണിതല്ലൊ കിടക്കുന്നു ധരണിയില്‍... കുട്ടി സൂര്യനോ അത്
ചന്ദ്രബിംബം ലജ്ജിച്ചു തന്‍ കാന്തിയില്‍ - തന്‍ കാന്തിയില്‍ (2)
അതിശോഭയേറും ഉണ്ണിയേശു ബേത്ലഹേമില്‍ ജനിച്ചന്ന്
താരങ്ങള്‍ക്കും വിസ്മയാഹ്ലാദം...... ആ.........
താമരപ്പൂനിറമുള്ള - പൊന്നുണ്ണിയേശുവിനെ
വന്നു കണ്ടു ചുറ്റിലും കുഞ്ഞാടുകള്‍....... (2) ആ...
ഗോക്കളും കിടാക്കളും വന്നത്ഭുതാല്‍
അവ എത്തിനോക്കി ഓമനക്കിടാവിനെ ആ
പറന്നു ചാ...രേ വന്നിരുന്നു മോദമായ്
പാടി..... രാക്കിളികള്‍.........ആ..... (വീണിതല്ലൊ......)
മാനവന്‍റെ രക്ഷകനായ് - ജനിച്ചീ ഭൂതലത്തില്‍
ദൈവപുത്രനേ....ശു നാഥന്‍....... (2) ആ..........
ഭൂമി കോരിത്തരിച്ചന്നാ രാവതില്‍
നരരെങ്ങുമേ ഉണര്‍ന്നഹോ പ്രത്യാശയാല്‍
ഉത്സവഘോഷമതെങ്ങും ഉയരുന്നു
ദിവ്യജനനമതില്‍....... ആ........... (വീണിതല്ലൊ.......)
42
ആ..... ദൈവസുതന്‍ ജാതനായ് (2) ആ......
ദൈവസുതന്‍ ജാതനായി-നരരക്ഷകന്‍ ജാതനായി
ആ...... നിരനിരനിരയായ് ഇറങ്ങി നിരവധി ഗണമായി ദൂതര്‍ (രോ) (2)
നീളെ വാനില്‍ നിന്നും
അതിഅതിഅതിസുന്ദരാത്മജന്‍ അഖിലാധിപതി ദൈവസൂനൂ (2)
അവതരിച്ചിന്നു ഭൂമിയില്‍ നരപാലകനായി...... (2)
ആ........
കേകികളൊ നൃത്തമാടി ത്സം ഛം ശ്ചം ഛംഛം
കുരുവികളൊ പാടിയെങ്ങും കു-ക്കു-കു-ക്കു...കൂകുക്കൂ...
വാനഗണങ്ങളതെല്ലാം പാടി ഹാലേലൂയ്യാ-മധുരിത സ്തോത്രഗാനങ്ങള്‍
പ്രകൃതി ഉണര്‍ന്നെങ്ങും യേശുവേ വാഴ്ത്താന്‍
നവഗീതമുയര്‍ന്നു എങ്ങുമെങ്ങും ഈ ഭൂതലേ....
(നിരനിരനിരയായ്.....)
ആ........
തിരിനാളങ്ങള്‍ തെളിഞ്ഞു മേലെ വാനില്‍ എങ്ങെങ്ങും
തിരമാലകളാരവം മുഴക്കി പാടി ചാഞ്ചാടി
തപസ്സില്‍ നിന്നിങ്ങുണര്‍ന്ന വേഴാമ്പല്‍ പോലെ ഭൂമി
തോഷിതയായ് ആ നല്‍ ദിനേ
തേജസ്വിനി മേരി...യമ്മ തന്‍ സുതന്‍
തന്‍ മടിയിലുറങ്ങി ശ്രീയേശു ലോകരക്ഷകന്‍
(നിരനിരനിരയായ്........)
ആ..... ആ.....
43
ഉത്സവാഘോഷമായ് ധരയില്‍
രക്ഷകന്‍ ജാതനായ്
ഉന്നതത്തില്‍ മഹത്വം എന്നുമേ
ഭൂമിയില്‍ ശാന്തിയും.....
ഉത്തരാദിവ്യദാനമായീടും
ദൈവത്തിന്‍ സൂനുവാം
ഉന്നതന്‍ യേശുവാം മഹേശന്‍
മോദമേകീ ഭൂവില്‍
ഹാലേലൂയ്യാ പാടി ഹാലേലൂയ്യാ പാടി
സ്തോത്രഗീതം പാടാം
ഹാലേലൂയ്യാ പാടി ദൈവപുത്രന്
സ്തോത്രഗീതം പാടാം... പാടാം സ്തോത്രഗീതം പാടാം
(ഉത്സവാഘോഷ......)
ഉല്‍ക്കട മഞ്ഞതില്‍ താഴ്മയായ്
പുല്ലിന്‍ മഞ്ചലതില്‍
ഉണ്ണിയാം യേശു കീറ്റുശീലയില്‍
നിദ്രയായ് രാവതില്‍
ഹാലേലൂയ്യാ പാടി ഹാലേലൂയ്യാ പാടി
സ്തോത്രഗീതം പാടാം
ഹാലേലൂയ്യാ പാടി ദൈവപുത്രന്
സ്തോത്രഗീതം പാടാം... പാടാം സ്തോത്രഗീതം പാടാം
(ഉത്സവാഘോഷ......)
44
നേരം പുലരും മുമ്പാ ദിവ്യരാവില്‍ കേട്ടു നല്ലൊരു
ഹല്ലേലൂയ്യാ ഗീതം വാനില്‍ നല്ലൊരിമ്പമതായ് (2)
തംബുരു കേള്‍ക്കുന്നു മേലെ കാഹളം കേള്‍ക്കുന്നു
ഭൂവില്‍ ദൈവപുത്രന്‍ പിറന്നതാം സുവിശേഷം കേള്‍ക്കുന്നു
നേരം പുലരുംമുമ്പാ ഗീതങ്ങള്‍ കേട്ടു
ആട്ടിടയരോ ഭയഭക്തിയാല്‍
ആനന്ദമോടെ കണ്ടു വണങ്ങി
രാജാധിരാജനവന്‍ രാജകുമാരന്‍
ചെന്താമരവര്‍ണ്ണനവന്‍ സൂര്യനെപ്പോലെ
ബേത്ലഹേമില്‍ പുല്‍ക്കൂട്ടില്‍
സ്തോത്രങ്ങളങ്ങുയര്‍ത്തി മാലാഖമാരവര്‍ (നേരം പുലരും.....)
ഭൂപതികളും വിദ്വാന്മാരും
ഉപഹാരങ്ങള്‍ കാഴ്ചവച്ചവര്‍
ദൈവത്തിന്‍പുത്രനെ വണങ്ങി നിന്നവര്‍
കു..മ്പിട്ടു തൃപ്പാദെയവര്‍ ആശ്ചര്യമോടെ
സജ്ജനങ്ങള്‍ക്കാനന്ദമായ് കശ്മലര്‍ ഭീതി പൂണ്ടു
ആ ദിവ്യനാളതില്‍ (നേരം പുലരും....)
ഗീതങ്ങള്‍ കേട്ടു
നല്‍ ഗീതങ്ങള്‍ കേട്ടു... (3)
45
മഞ്ഞണിക്കാറ്റോ മന്ദം വീശുമ്പോള്‍ - ഈ
മന്നിന്‍ മന്നവന്‍ മന്നില്‍ പിറന്നു
മരംകോച്ചും മഞ്ഞതില്‍ അവന്‍ പുല്‍ക്കൂടതില്‍
മേരിമാതാവിന്‍ മടിയിലമര്‍ന്നു (2)
റ്റുറ്റൂരു... റ്റുറ്റൂരൂ...... ആ........ ആ....
മന്ദാരങ്ങളെ മന്ദസ്മിതത്താലെ
മാനം മേലെ മാലാഖമാര്‍......... (2)
മന്ദം വിരിച്ചു എങ്ങും മഞ്ഞിന്‍കണങ്ങളായവ (2)
മന്നിലെങ്ങും വീണു ശോഭിതം...... (മഞ്ഞണിക്കാറ്റേ.....)
റ്റുറ്റൂരു... റ്റുറ്റൂരൂ...... ആ........ ആ....
മണ്ണിന്‍ മക്കളാം ആട്ടിടയര്‍ വന്നു
മംഗളങ്ങള്‍ നേര്‍ന്നീടുവാന്‍
മാനത്തെ ദൂതരോ മന്നിലിറങ്ങി വന്നു
മന്നിന്‍രാജന് സ്തോത്രം പാടുവാന്‍ (മഞ്ഞണിക്കാറ്റേ....)
റ്റുറ്റൂരൂ...... ആ........ ആ....
46
ലല്ലല്ല ലാലല്ലല്ലാ... (1)
തത്തമ്മക്കിളിമകളെ! പുന്നാരക്കിളിമകളെ!
പാടാന്‍ വാ! ഉണ്ണിയേശു പിറന്നു
പാടാന്‍ വായോ യേശു പിറന്നു
ലല്ലല്ല........ (1)
മേലെ ദൂരത്ത് പറന്നങ്ങ് പോയിട്ട്
താണു താണു പുല്‍ക്കൂട്ടില്‍ ചെന്നീടാം (2)
ഓമനക്കുട്ടനെ കണ്ടു വണങ്ങാം
ലല്ലല്ല..... (1) (തത്തമ്മക്കിളി.....)
പാട്ടും ആട്ടവും രാ...രി...രം താരാട്ടും
ഉണ്ണിക്കു ചുറ്റും കാഴ്ചവെച്ചീടാം (2)
കുഞ്ഞിക്കൈ രണ്ടിലും ഉമ്മവെച്ചീടാം (തത്തമ്മക്കിളി......)
ലല്ലല്ല ലാലലലാ.........
47
അതിശയപ്പിറവിയായ് യേശുമഹേശന്‍ ഇന്ന്
അതിശുദ്ധരാവതില്‍ ജാതനായിഹേ
അതിനിഹേ ഹാലേലൂയ്യാ പാടി ദൂതരും
അതിദിവ്യഗാനങ്ങള്‍ പാടി മാനവരും
അതികാന്തമായൊരമൂല്യസമ്പത്തിത്
അധിപതിയാണവന്‍ എങ്ങും സര്‍വ്വത്തിനും
അകലത്താ ബേത്ലഹേമില്‍
അല്ലിമലര്‍ മാലയുമായ് തധികിണതോം (3)
അകലത്താ ബേത്ലഹേമില്‍ ഗമിച്ചീടാം- ഓ-ഹോ... ഓ..
അല്ലിമലര്‍ മാല കോര്‍ക്കാം പെണ്ണാളെ... ഓ...ഹോ...ഓ...
അഖിലചരാചര നാഥനെ വണങ്ങീടാന്‍
അവനുടെ തൃപ്പാദെ അല്ലിമാല ചാര്‍ത്തീടാന്‍
അകലത്താ ബേത്ലഹേമില്‍ ഗമിച്ചീടാം- ഓ-ഹോ...ഓ..
അല്ലിമലര്‍ മാല കോര്‍ക്കാം പെണ്ണാളെ... ഓ...ഹോ...ഓ...
ഹേ! അജരനതാ മനുജനായി ആ... പുല്‍ക്കൂടതില്‍
ഹേ! അത്ബലവാന്‍ ദൈവത്തിന്‍പുത്രന്‍ ഭൂജാതനായി...
ആ... ബേതലഹേമില്‍ ആമോദമായ്
ആറ്റുനോറ്റിരുന്നു നല്ലൊരു സുദിനം വന്നെത്തി
ആ.... ആറ്റുനോറ്റിരുന്ന നരനായ് രക്ഷകനിങ്ങെത്തി......
ആനന്ദം വാനവര്‍ക്ക് ആ.... ഹൊയ്.........
ആനന്ദം മാനവര്‍ക്കും ആ...... ഹൊയ്.....
ആ... ഗോശാലയില്‍ യേ...ശു... ജാതനായ്
ആ.... രാവതില്‍...... കര്‍ത്തന്‍ ജാതനായ്
ഹാലേലൂയ്യാ ഗീതങ്ങള്‍ എങ്ങുമെങ്ങുമേ
കേട്ടു മാനവര്‍... ഹേ..ഹേ...ഹേ (ഹേ! മധുരിതഗീതം...)
ആ! മണിമുകിലില്‍.....)
48
ഹൃദയം ഒരുക്കി നല്‍ ചെത്തിപ്പൂക്കള്‍ വിരി-
ച്ചുണ്ണിയേശുവിനെ വര-വേല്‍ക്കുവാന്‍
കരളില്‍ ഒരായിരം മുല്ലപ്പൂക്കള്‍ വിരിച്ചു ഞാന്‍
നാഥനെ എതിരേല്‍ക്കുവാന്‍
വാഴ്ത്തീടും യേശുനാമം വാഴ്ത്തിപ്പാടും
വാഴ്ത്തീടും എന്നുമെന്നും വാഴ്ത്തിപ്പാടും
വാഴ്ത്തീടും എന്നുമേശുവെ വാഴ്ത്തീടും
ഹാലേലൂയ്യാ.... ഹാലേലൂയ്യാ.... (ഹൃദയം......)
ദാവീദിന്‍ സിംഹാസനം അലങ്കരിച്ചീടുവാന്‍
ജാതനായ് മേരിസുതന്‍.......
തന്‍റെ രാജ്യത്തിന്നവസാനം ഇല്ലൊരിക്കലും
നിത്യമെന്‍ മനസ്സില്‍ വസിക്കും.... (ഹൃദയം.......)
ദിവ്യമാം മഹത്വം വെടിഞ്ഞവനിറങ്ങിയീ-
ഭൂതലേ ഗോശാലയില്‍
വിനയപ്രതീകം തിരുസുതനവനുടെ
താഴ്മയെന്തനുകരണീയം...... (ഹൃദയം.......)
49
മാ...മധസധാമഗ രിഗമ ഗാരിസ
ധസരിമാ ഗരിമാ ഗരി....
ധാ... ധസരീ ഗാരിസ
സഗരീ സാധമ
മധമ ഗാരിഗസാ.... രിഗ
ഗാ...രിഗ...രിഗ രിഗ
സരിഗരി സധസരി
രിഗമ ഗാരിസ സഗരിസാധമ
മസധമാ ഗരിസ....രിഗ... (സുരലോക..)
മാ....ധമഗരിസ
രി... മഗരിസധ
സാ....
ധസരി ഗാരിസ
സരിഗ മാഗരി
ഗമധ സാ ധ മ സാ
ഗരിഗരിസധ രിസ രിസധമ
സധസധമഗ
രിമഗരി സരിഗ.... (തിരഞ്ഞെടു...)
കരുണക്കടലേ ദേവാ യേശുനാഥാ!
കരുണയോടെന്‍ കദനഭാരം താങ്ങി നീ അന്‍പാല്‍
സുരലോകതാതന്‍ തന്‍
സുതനെ നല്‍ കനിവിനാല്‍
ഇഹലോകെ ഇമ്പമേകി രാവില്‍
തങ്കക്കട്ടിലോ വെഞ്ചാമരമോ ഇല്ലൊന്നും
രക്ഷകന് പുല്‍ക്കൂട്ടില്‍ പള്ളിയുറങ്ങീടാന്‍ (കരുണ.....)
തിരഞ്ഞെടുത്തില്ലൊരു
മണിമന്ദിരവും നാഥന്‍
പിറന്നീടാന്‍ റാണിമാരും ഇല്ല
നിര്‍ദ്ധനജനം തന്‍ കൂടെ നീങ്ങും രാജന്‍
രോഗശാന്തിയേകുവോനെ നമോ....നമ... (കരുണ......)
50
യഹോവ ഇരുള്‍ വീണ്ടും കണ്ടു ധരയില്‍
മാനവ ഹൃദയേ സുദീപം കൊളുത്താന്‍
തന്നേകസുതന്‍ യേശു ഭൂവില്‍ ജനിച്ചു
പൈശാചിക യൂദര്‍ അവനെ വധിപ്പാന്‍
അണിയായ് നിരന്നോടി വന്നു
ആ... ഓമനപ്പൈതലോ
ബേത്ലഹേം ഗോശാലയില്‍
കന്നിമേരിയമ്മതന്‍
മടിയിലമര്‍ന്നു സുസ്മിതം
ഹാ... ആ ദിവ്യനാഥന്‍ എന്നേശുമഹേശന്‍ (യഹോവ.....)
അന്ധകാരസാഗരത്തിന്‍ നീന്തിനീങ്ങും
മനുജര്‍ക്കൊരാലംബം നീയേ
ആ... പ്രപഞ്ചമതില്‍ വീശും
മായാവലയമൊ..
മിത്ഥ്യയെന്നറിയാതുഴലും
അന്ധരാം മാനവകോടികളെ
ഹാ.. ആ ദിവ്യസൂനൂ എന്‍ ജീവന്‍റെ നാഥന്‍ (യഹോവ.....)
51
സ്വര്‍ഗ്ഗവാതിലില്‍ മുട്ടി വിളിക്കുമീ
സ്വര്‍ണ്ണമയൂരങ്ങളെ.... മനോഹര
സ്വര്‍ണ്ണ മയൂരങ്ങളെ....
സ്വര്‍ഗ്ഗപിതാവിന് സുതനുണ്ടായത്
എങ്ങോ എവിടെയെന്നാരാഞ്ഞീടുവാന്‍
സ്വര്‍ണ്ണമഞ്ചങ്ങളിലും മണിമാളികയിലും
രാജപുത്രനെയവര്‍ കണ്ടില്ല.... ഹാ....
നക്ഷത്രകല്പടകള്‍ കടന്നിങ്ങിറങ്ങും
സ്വര്‍ഗ്ഗപുത്രികളൊത്തിവരുമിറങ്ങി
നരദേവനെ ഒരു നോക്കു കണ്ടീടുവാന്‍
സ്വരരാഗസ്തുതി നൃത്തമാടാന്‍...ഹാ....
സനിപ (3) നിധപ (3)
സസ ഗഗ പപ നനി സഗരിസ
നരദേവനെ ഒരു നോക്കു കണ്ടീടുവാന്‍
സ്വരരാഗ സ്തുതി നൃത്തമാടാന്‍...ഹാ.... (സ്വര്‍ഗ്ഗവാതിലില്‍........)
രിസഗ പഗപ
സനിധപ ഗപധ
രിസനിധ നിരിസ
ഗരിസനിരീരീരീ
രി സനിധ സസസ
ഗരി പഗ ധപ ധപ
പധസരി ഗസധപ ഗരിസ
സഗരിഗ
പൂകിയതോ അവര്‍ പുല്‍ക്കുടിലില്‍ അതാ
അമ്പിളിവര്‍ണ്ണനേ കണ്ടനേരം
ചൊല്ലിയവര്‍ ഇതോ രാജകുമാരന്‍
ആ..........
ചൊല്ലിയവര്‍ ഇതോ രാജകുമാരന്‍
താഴ്മയുള്ളോനിവന്‍ ദൈവപുത്രന്‍ ആ (സ്വര്‍ഗ്ഗവാതിലില്‍.......)
സഗരിസനിധപ ഗപസനിസ
സരിസനിധപഗ രിഗപധനി
നിസനി ധപ ഗരി ഗപധനീസാ (2)
സഗരിസനി നിരിസനിധാ
ധസനിധപ ഗപധനീസാ (2)
ഗരിഗരിഗരി സനീ
രിസ രിസ രിസ നീധ
ഗപ ധനീസാ (3) (സ്വര്‍ഗ്ഗവാതിലില്‍........)
മയൂരങ്ങളെ..... (3)
52
കുഹൂ കുഹൂ കുഹൂ കുയിലുകള്‍
പാടുവതെന്താണെ! എന്താണെ!
കള കള കള നാദമുയര്‍ത്തുവ-
തെന്താണെ! അരുവികള്‍ എന്താണെ!
ജഗന്നാഥന്‍ ശ്രീയേശു
മമരാജന്‍ ശ്രീയേശു
ബേത്ലഹേമില്‍ ജാതം ചെയ്തീ
ധരണിയിലാഗതനായ്
പുളകിതയായീ ഭുവനം.....
ഭുവനം ഭുവനം ഭുവനം
ഭൂജാതനായ്.... ആ... ശ്രീയേശു ജാതനായ്
ആഹാ! ആഹാ!
തന്‍നാമം വാഴ്ത്തും ഞങ്ങള്‍
സ്തുതിഗീതം പാടും ഞങ്ങള്‍
എന്നേശുവിന്‍ തിരുപ്പാദത്തില്‍
കുമ്പിട്ടീടും ഞങ്ങള്‍
ഇരുള്‍നിറയും ധരണിയില്‍ വീശിയ
ദിവ്യജ്യോതിസ്സു നീ
പുല്‍ക്കൂട്ടില്‍ നറുമലര്‍ വിതറാം
നിന്‍മുമ്പില്‍ നടനമതാടാം
വാഴ്ത്തുന്നീ ക്ഷോണിയിലെങ്ങും
യേശുനാഥനെ!
ഭൂജാതനായ...... ആ.......
ശ്രീയേശുജാതനായ്........
ആഹാ! ആഹാ!
കുഹൂ കുഹൂ........
കള കള.............
തവപാദം കഴുകീടും ഞാന്‍
തൃക്കൈകള്‍ ചുംബിച്ചീടും
സ്വരരാഗമായ് നല്ലീണമായ്
സ്തുതിഗീതം പാടീടും
കറനിറയും മാമകഹൃദയം
ദിവ്യരശ്മികളാല്‍
എന്നെന്നും ശുദ്ധമതാകാന്‍
നീയെന്നും ചൊരിക വരങ്ങള്‍
വാഴ്ത്തും ഞാന്‍ രക്ഷകനാമെന്‍ യേശുനാഥനെ
ഭൂജാതനായ്.......ആ.....
ശ്രീയേശു ജാതനായ്...
ആഹാ! ആഹാ!
കുഹൂ കുഹൂ....
കള കള.........
53
നീലഗഗനതലം നിറയും
സുരഗാനം ഇമ്പമയം
ശ്രുതിമധുരം നല്‍ ലഹരി
വരദാനം മാനവനും
ആ.... വാനില്‍ മാലാഖമാര്‍
കാഹളമൂതി പറന്നു വന്നിറങ്ങി
ഈ ഭൂവില്‍ പറന്നു വന്നിറങ്ങി
ഹാലേലൂയ്യാ (3)
ഹാലേലൂല്ലാ (3)
പുല്‍ക്കൂടതില്‍ നൂറായിരം
പ്രാവിനേപ്പോല്‍ വന്നിറങ്ങിയോര്‍
ദൈവസുതന്‍ മുമ്പിലവര്‍
കുമ്പിട്ടതാ നീളെ നിരയായ്
ഉണ്ണിയേശുവോ കന്നിമേരിതന്‍
മടിയില്‍ കിടന്നുറങ്ങിയഹോ (നീല.....)
ആട്ടിടയര്‍ മാലാഖ തന്‍
വാക്യങ്ങളെ കേട്ടുണര്‍ന്നു
ആടുകളും ഒന്നിച്ചവര്‍
ഓടിയെത്തി ഗോശാലയില്‍
ഏഴകളിന്‍രക്ഷകനെ
വന്നു വണങ്ങി നിര്‍വൃതിയായ്... (നീല.....)
54
രാഗം: നാഗഗാന്ധാരി
പുല്‍ക്കൂട്ടില്‍ വാഴുന്ന പൊന്നുണ്ണീ
നിന്‍ തൃപ്പാദം കുമ്പിട്ടു നില്‍ക്കുന്നു ഞാന്‍
പുല്‍ക്കൂട്ടില്‍ വാഴുന്ന പൊന്നുണ്ണി
മിന്നും നിലാവിന്‍റെ തൂവെള്ളിക്കൈകള്‍ നിന്‍
പരിപൂതമേനിയെ പുല്‍കീടുന്നു
ഊര്‍ന്നൂര്‍ന്നിറങ്ങുന്ന മഞ്ഞിന്‍തരികളാല്‍
പൊന്നാട നെയ്യുന്നു പൂഞ്ചന്ദ്രിക (പുല്‍ക്കൂട്ടില്‍....)
നീലാംബരത്തിന്‍റെ നീര്‍ച്ചാല്‍ തെളിച്ചൊരു
നീരാളമേഘം പതഞ്ഞുനിന്നു
നീളെപ്പരന്നു മഹാനന്ദസന്ദേശം
ദൈവത്തിന്‍പുത്രന്‍ ജനിച്ചു... ഭൂവില്‍
ദൈവത്തിന്‍പുത്രന്‍ ജനിച്ചു..... (പുല്‍ക്കൂട്ടില്‍....)
ഭൂമിയില്‍ ഈശ്വരപുത്രന്‍ ജനിച്ചപ്പോള്‍
പൂത്തിരി കത്തിച്ചില്ലാരുമാരും
പൂവല്‍മെയ് മൂടുവാന്‍ ശീതമകറ്റുവാന്‍
പൂച്ചേല നല്‍കിയില്ലാരുമാരും (പുല്‍ക്കൂട്ടില്‍....)
55
തുള്ളി തുള്ളി താരകങ്ങള്‍
തുള്ളി തുള്ളി താളത്തില്‍
തുള്ളി തുള്ളി അംബരത്തില്‍
തുള്ളി തുള്ളി ശോഭിതമായ്
തുള്ളി തുള്ളി താരകങ്ങള്‍
അണിനിരന്നകലെ
തിരുസുതനു കാണ്മാന്‍ ഭൂവില്‍
ഇരുമിഴികള്‍ ചിമ്മി മേലെ........
നവരത്നങ്ങള്‍ വിതറിയപോല്‍
നഭസ്സതില്‍ വിളങ്ങി ഭംഗ്യാല്‍ (തുള്ളി തുള്ളി....)
വെള്ളിമേഘയവനിക
ഇരുനിരയായ് നീങ്ങി മാഞ്ഞു
വെള്ളിവിളക്കുകള്‍ നീലിമയില്‍
ദീപനാളം നിരത്തി
പുല്‍മഞ്ചലതിലുണര്‍ന്നു കിടന്നൊരു
ദൈവതനൂജനിതെല്ലാം കണ്ടു
എത്തിപ്പിടിക്കാന്‍ നീട്ടി കരങ്ങള്‍
വീണ്ടും വീണ്ടും താരത്തെ നേടാന്‍ (തുള്ളി തുള്ളി.....)
മന്നിന്‍പതിയാം മന്നവനെ
മാനവലോകം വണങ്ങി
ഗോക്കള്‍ ഗോശാലയില്‍ ചെമ്മേ!
ശിരസ്സുകള്‍ ആട്ടി വണങ്ങി
സ്നേഹപരാഗം ജഗത്തിന്‍വിതറും
മേരീസുതനതു തൃക്കണ്‍ പാര്‍ത്തു
മന്ദസ്മിതത്താല്‍ മന്ദം തഴുകി
അനുഗ്രഹം ചൊരിഞ്ഞനവധി... (തുള്ളി തുള്ളി.....)
56
ഹേമന്ദരാവിലിതാ
ഹേമന്ദരാവിതില്‍
ശ്രീയേശുനാഥന്‍
രാജാധിരാജന്‍
കാലിത്തൊഴുത്തില്‍ പിറന്നഹോ....
ഹേമന്ദ.......
വെണ്‍മേഘ ദൂതര്‍ തേരതില്‍
വൃന്ദമായി വരുന്നിതാ
വര്‍ഷിച്ചിടുന്നവര്‍
സുഗന്ധമലര്‍ തൂമഞ്ഞിനെ അവര്‍ പോലെ
കാഹളങ്ങള്‍ ഊതി നാം
നല്‍ ഗീതങ്ങള്‍ പാടി
ഇരുചിറകതാല്‍ മേലെ പറന്നുയര്‍ന്നു
പുല്‍ക്കൂട്ടില്‍ ഏകി നല്‍
പാടാം സ്തുതിഗീതങ്ങള്‍ നാം
ഏകാം നല്ലുപഹാരം (2)
നാഥന്‍ തൃപ്പാദത്തില്‍ (-)
57
ആകാശസൗധത്തില്‍ അമരും നാഥാ
ഈ ഞങ്ങളില്‍ നീ കനിയേണമെ
തൃപ്പാദ പത്മങ്ങള്‍ ചുടുകണ്ണീരാല്‍
കഴുകീടും ഞങ്ങളില്‍ കനിയേണമെ (-)
ദൈവസുതന്‍ രക്ഷകനായ്
ഭൂജാതനായ് ബേത്ലഹേമില്‍
ഹാലേലൂയ്യാ പാടുന്നിതാ
വാനഗണം മാനവരും (-)
58
ഹാലേലൂയ്യാ (4)
ഉന്നതങ്ങളില്‍ ദൈവത്തിനു മഹത്വം
ഭൂമിയില്‍ മാനവന് സമാധാനം ഏകിയ
ദൈവപിറവി (2) ഉത്സവമേളയിതാ
നാം തപ്പും കുരവയും ആര്‍പ്പും കൊണ്ടിഹ
താളമേളങ്ങളതാല്‍
സ്തുതിപാടിന്നേശുവിനായ് അതിശയ
ഹേ നീലഗഗനവീഥികളില്‍
സംഗീതം മധുരഗീതം
മാലാഖമാരുടെ സ്വര്‍ഗ്ഗീയഗാഥയായ്
മനുജസുതനീ തെളിയൊരിളയില്‍
പുതിയ പുലരി ഒളിപോലുളവായ്... (ദൈവപിറവി.....)
ഹേ പൂത്തിറങ്ങിയ പൂവനികള്‍
സമ്മോദം താളമേളം
ഹരിതാഭമായിടും ഭൂലോകം സുന്ദരം
ഹൃദയമലരി മധുകണികകള്‍
ഇതളിലുതിരും പുതിയ പിറവി (ദൈവപിറവി......)
59
ധാത്രിതന്‍ ദീപമെ നിന്‍ പ്രഭ
ബേദ്ലഹേം പുല്‍ക്കുടില്‍ ചൂടിയ
പൊന്‍പ്രഭ.... ചൊരിയൂ..... ദീപമെ....
ആ.....
ഈശസുതന്‍ യേശുമഹേശന്‍
അവതാരം ചെയ്തീ ധരയില്‍
ചൊരിയൂ കനകക്കതിരൊളി (2)
ചൊരിയൂ കൃപകള്‍ ചൊരിയൂ
നരകുലമൊ തമസ്വിനിയില്‍
ചടുലതരം തിരകളതില്‍
നീന്തിനീര്‍വാര്‍ത്തു തളര്‍ന്നീടുമ്പോള്‍ (ഈശസുതന്‍.....)
കാഹളനാദമോടൊത്തു മുഴങ്ങി.... (2)
ഹാലേലൂയ്യാ ഹാലേലൂയ്യാ
പൊന്നിന്‍ചിറകുള്ള വാനഗണം പാടി
ഹാലേലൂയ്യാ ഹാലേലൂയ്യാ
ദൈവത്തിരുമകനേശു
ആലപിച്ചീടുന്നു ഞങ്ങള്‍
ഹാലേലൂയ്യാ ദിവ്യഗീതം
അരുളേണമെ നല്‍വരങ്ങള്‍... (ഈശസുതന്‍.....)
മൂന്നു ഭൂപാലകര്‍ ദൈവത്തിന്‍പുത്രനെ (2)
ഉപഹാരമേകി വണങ്ങി
ആശ്ചര്യപൂരിതര്‍ ആട്ടിടയരവര്‍
നാഥനെ വന്നു വണങ്ങി
ദൈവത്തിരുമകനേശു
ആലപിച്ചീടുന്നു ഞങ്ങള്‍
ഹാലേലൂയ്യാ ദിവ്യഗീതം....
ആ.... ചൊരിയൂ.... കൃപകള്‍... (ഈശസുതന്‍.....)
60
മാലാഖമാരവര്‍ പാടി ഹാലേലൂയ്യാ ഗീതം
ആനന്ദമോടവര്‍ പാടി ഹാലേലൂയ്യാ ഗീതം
ഹാലേലൂയ്യാ പാടി ഹാലേലൂയ്യാ (2)
വാനഗണം വന്നിറങ്ങി
ഹാലേലൂയ്യാ പാടി
നരകോടികളെയുണര്‍ത്തി...ഹാലേലൂയ്യാ ഗീതം
നല്ലാട്ടിടയരും കേട്ടു...ഹാലേലൂയ്യാ ഗീതം
(ഹാലേലൂയ്യാ പാടി.....)
ആകാശമെങ്ങും മുഴങ്ങി.... ഹാലേലൂയ്യാ ഗീതം
പുല്‍ക്കൂട്ടിലെങ്ങും മുഴങ്ങി.... ഹാലേലൂയ്യാ ഗീതം
രാജാക്കന്മാരവര്‍ കേട്ടു........
വിദ്വാന്മാരേവരും കേട്ടു.......
ഗീതങ്ങള്‍ വാനവര്‍ പാടി
താളത്തിനൊത്തവര്‍ പാടി
വെണ്‍മഞ്ഞിന്‍ തുള്ളികള്‍ വീഴ്ത്തി
സുഗന്ധമെങ്ങും പരത്തി
വെണ്‍മേഘമെങ്ങുമുയര്‍ത്തി
അലയാഴി എങ്ങുമുയര്‍ത്തി
കിളിനാദമെങ്ങുമുയര്‍ത്തി
കുഞ്ഞരുവികളുമുയര്‍ത്തി
ദേവാലയങ്ങളുയര്‍ത്തി
ബഹുഗായകഗണം പാടി....
61
ആനന്ദമായ് ആദരവായ്
അത്ഭുതജാതനേ...!
താരാട്ടുപാടി പുല്‍ക്കൂടതില്‍
പിറന്നുണ്ണിയെ ഉറക്കീടാം നാം
പുന്നാരമുത്തല്ലെ പൊന്‍തിങ്കളല്ലെ നീ
ചെന്താമരപ്പൂ നീയല്ലെ!
മലരിന്‍ മധുവല്ലെ മലര്‍മഞ്ചലേകീടാം
കരയല്ലെ താരാട്ടു പാടീടാം....
രാരീരാരോ (2) രാരീരം രാരീരോ
രാരീരാരോ രം രാരീരാരോരം
രാരീരാരോ രം രാരിരാരോ..... (ആനന്ദമായ്.....)
സന്താപമെല്ലാം നീ സന്തോഷമാക്കീടാന്‍
സ്വര്‍ഗ്ഗീയസ്ഥാനം വെടിഞ്ഞു
സന്മാര്‍ഗ്ഗവീഥി തെളിച്ചു തന്നീടിലോ
അമ്പിളിമാമനെ കൊണ്ടുതരാം....
ആനന്ദമായ്.....
രാരീരാരോ....
62
കുഞ്ഞാറ്റക്കിളികളെ! ഓമനക്കിളികള്‍ ഞങ്ങളും
പറന്നു പറന്നു പറന്നുയര്‍ന്നു പോകും ദൂരത്തില്‍
ചേലൊത്ത (കുഞ്ഞാറ്റ.....)
മാനത്തറ്റത്തുണ്ടൊരു രാജ്യം
മാലാഖമാരുണ്ടവിടെ പാര്‍ക്കാന്‍... അവരും
പറന്നു പറന്നു പറന്നു താണ് ഇവിടെയും വരും
ചേലൊത്ത (കുഞ്ഞാറ്റ......)
താരാപഥത്തില്‍ ഞങ്ങള്‍ നക്ഷത്രക്കോടികള്‍
വാരി വാരി വിതറി അമ്മാനമാടീടും മിന്നുന്ന താരാപഥ....
അവിടെയുണ്ടെങ്ങും ഒത്തുകളിച്ചീടാന്‍
ഓമല്‍ക്കിടാങ്ങള്‍ മാലാഖമാരവര്‍
ഒളിക്കും കളിക്കും പാടിയാടും
വെണ്‍മേഘത്തിന്‍.... ഇടയില്‍ (കുഞ്ഞാറ്റ.....)
യേശുക്കുഞ്ഞിനു ഞങ്ങള്‍ മാല കൊരുത്തിടും
റോസ, മുല്ല, പിച്ചകം, ചെമ്പകപ്പൂക്കളാല്‍
സമ്മോദം യേശുക്കുഞ്ഞിനു
താരാട്ടുപാടും പാടിയുറക്കീടും
ഇല്ലൊരു കുറവും ആ ദേശത്തില്‍.... ഞങ്ങള്‍
'സരിഗമപധ' പാടി നടനമാടീടും.... ആമോദം (കുഞ്ഞാറ്റ.......)
63
ആരിരാരോ.........
താരാട്ടുപാടിയുറക്കാം.... ഉണ്ണി
യേശുവിനെ ഞങ്ങളുറക്കാം
ഓമനത്തിങ്കള്‍ കിടാവേ ഉറങ്ങൂ
കണ്ണും പൂട്ടിയുറങ്ങൂ
നല്‍ പാട്ടുകള്‍ പാടിയുറക്കാം...
നറുമണമോലും ചെമ്പകപ്പൂക്കള്‍
കോര്‍ത്തിണക്കിയ മാല തരാം
ചെന്താമരകള്‍ നിറയെ വിരിച്ചൊരു
മൃദുലമാം പട്ടുമെത്ത തരാം
കുഞ്ഞാറ്റക്കിളി പാടിയ കഥകള്‍
ഓരോന്നായ് ഞങ്ങള്‍ ചൊല്ലിത്തരാം
ഇമ്പമായ് ഞങ്ങള്‍ പാടിത്തരാം.... (താരാട്ടു.....)
ഗോശാലയിലെ ഗോക്കള്‍ ചെമ്മേ
തലകളതാട്ടി താളത്തില്‍
കളിക്കൂട്ടിനായ് ചെമ്മരിയാട്ടിന്‍
കുട്ടികള്‍ നിരവധി ഓടി വരും
കുറുപ്രാവുകള്‍ തന്‍മീട്ടിയ ശ്രുതികള്‍ (താരാട്ടു.....)
64
മിന്നി മിന്നിത്തിളങ്ങുന്ന......താരങ്ങളെ
നിങ്ങള്‍ ഒരു ഒരു ഒരു കഥ....പറയാമോ
ട്ടുറ്റുറ്റൂരൂ ........ ട്ടുറ്റുറ്റൂരൂ ........
മിന്നി മിന്നി തിളങ്ങുന്ന താരങ്ങളെ
നിങ്ങള്‍ - ഒരു കഥ പറയാമോ?
അന്നങ്ങ്-ബേത്ലഹേമില്‍ പിറന്നോരെന്‍
രക്ഷകനേശുവെ കണ്ടതുണ്ടോ നിങ്ങള്‍?
സ്വര്‍ണ്ണനിറമുള്ള സുന്ദരനാണോ ദൈവകുമാരനവന്‍
നീലക്കണ്ണും പനിനീര്‍മണമുള്ള മേനിയും അവനുണ്ടോ
ഉണ്ണി ചിരിച്ചുവോ എന്‍ പൊന്നുണ്ണി കരഞ്ഞുവോ
ഒന്നു ചൊല്ലുമോ...... വേഗം ചൊല്ലുമോ
കൊതിയായി എനിക്കിന്നാ കഥയൊന്നു കേട്ടീടുവാന്‍
(മിന്നി മിന്നി........)
ദേവകുമാരന്‍ മന്നിലെ മനുജന്‍റെ
രക്ഷകനായി ഭൂവില്‍ ജനിച്ചു
ദൈവത്തിന്‍ തന്നേകജാതനായ്
ഒരു സ്വര്‍ണ്ണകിരീടവും സുവര്‍ണ്ണ ചെങ്കോലും
കണ്ടുവോ..... അന്നങ്ങു
പൊന്‍മേനിയില്‍ ധരിപ്പാന്‍
എന്തെന്തു എന്തെന്തു വസ്ത്രങ്ങള്‍
കൈകാലിലോ ധരിപ്പാന്‍
എന്തെന്തു എന്തെന്തു ആഭരണം
ആ കഥ പറയൂ കഥ പറയൂ
കൊതിയായി എനിക്കിന്നാ കഥയൊന്നു കേട്ടീടുവാന്‍
(മിന്നി മിന്നി.........)
65
വെള്ളാമ്പല്‍ നിറമോലും അംബരധാരിയായ്
മന്നില്‍ മാലാഖമാര്‍ താണിറങ്ങി.... ആ....
വിണ്ണിലെ രാജകുമാരനെ ദര്‍ശിച്ച്
ഇരുകൈകള്‍ കൂപ്പി വണങ്ങി നിന്നു (വെള്ളാമ്പല്‍.....)
ആറാറുചിറകുള്ള സ്രാപ്പികളാനേരം
ഉണ്ണിതന്‍ ദിവ്യപ്രശോഭയതാല്‍
ഇരുചിറകാല്‍ അവര്‍ വദനങ്ങള്‍ മറച്ചപ്പോള്‍
ഇരുചിറകുകള്‍ കൊട്ടിഗാ...നം പാടി....ആ.... (വെള്ളാമ്പല്‍......)
സാ...ഗരിഗ സരിഗാ....മപധനി (വെള്ളാമ്പല്‍......)
ഗാ...പമപ ഗമപാ....മപധനി (വെള്ളാമ്പല്‍......)
രിമഗ രിഗരി ഗപമ ഗമഗ
മധപ മപമ പനിധപ മപധനി (വെള്ളാമ്പല്‍.....)
സാ....നിരിസാ...നിധനി ധസനി
ധപധാ പനിധാ പമപ മധപ....മപധനി (വെള്ളാമ്പല്‍.....)
പാ...മഗരി ധാ....പമഗ
നി...ധപമ സനിധമപധനി
ഗാ......രിഗ രീഗരിസനി
നി......സരി സരിസനിധ
സാ....നീസ നീസനിധപ
സനിധപമഗരിഗ മപധനി
സഗരി ഗരിസനി
നിരിസ രിസനിധ
ധസനി സനിധപ
സനിധപ മപധനി
ഗരി ഗരി ഗരിസനി
രിസ രിസ രിസനിധ സനി സനി
സനിധപ മപധനി
ഗരിസനിധപമാപ
എരിതീ ആത്മാക്കളായോര്‍ മാലാഖമാര്‍
എങ്ങും പറന്നു നിരന്നു നിന്നു
പനിസരി പനിരിസ
ഹാലേലൂയ്യാ...... ഹാലേലൂയ്യാ
പാടിപ്പുകഴ്ത്തീ ശ്രീയേശുനാഥന്
ബഹുമതി നല്‍കി
ഹാലേലൂയ്യാ...... (3)
66
വാനില്‍-ഈ-ഭൂവിലെങ്ങെങ്ങും ഉത്സവമായ് മഹാനന്ദം
ഒരു ഒരു ഒരു ഒരു സുദിനമാണിത്
വാനില്‍ ഈ ഭൂവില്‍ എങ്ങെങ്ങും
മഹോത്സവമായ് - മഹാനന്ദമായ്
ഉയരത്തില്‍ താതന് മഹത്വമുണ്ടാകേണം
ധരണിയില്‍ മര്‍ത്ത്യനും ശാന്തി ഭവിക്കേണം
തിരുസുതന്‍ യേശുമഹേശന്‍ ജാതനായ്
ഒരു ഒരു ഒരു ഒരു - ആഹ്..അ..അ..അ... (ഒരു ഒരു......)
ധും ധും ധനനന രവം ഉയര്‍ത്തി
കടലിന്നലകള്‍ പുതുഗീതം പാടി
ഛം ഛം ഛ-ന-ന-ന-താളം ഉയര്‍ത്തി
അരുവികളൊഴുകി ലഹരി പകരാന്‍
സ്തുതിഗീതങ്ങളുയര്‍ത്തി പുളകിതരായി
ആനന്ദമതാല്‍ നരര്‍ (ഒരു ഒരു......)
മന്ദം മന്ദം കുഞ്ഞിക്കാറ്റോ
തഴുകി തഴുകി ഭൂവില്‍ കുളിരുവീശി
അമ്പിളി അഴകാല്‍ നീളെ നീളെ
വിതറി വിതറി ഒളിക്ഷോണിയിതില്‍
ദിവ്യപ്രഭ പരന്നെങ്ങും ഗോശാലയില്‍
യേശു ശോഭിതനായി.... (ഒരു ഒരു.......)
വാനില്‍-ഈ...ഭൂവിലെങ്ങെങ്ങും ഉത്സവമായ്
മഹാനന്ദം...
ആ..........
67
ലല്ലലല്ല ലാലാല ലാലാല ലാല (2)
കൊച്ചു നല്ല മാലാഖമാരാണു ഞങ്ങള്‍
പിച്ചവച്ചു തുള്ളിക്കളിക്കുന്നു ഞങ്ങള്‍
പോരുമോ? ഓ, നിങ്ങള്‍ പോരുമോ?
അങ്ങുദൂരെ ദൂരെ പറന്നു പറന്ന് ബേത്ലഹേമില്‍
ബേത്ലഹേമില്‍.....
കുഞ്ഞിച്ചിറകുമായ് പോയ്പോയ്പോയ്
അങ്ങു ദൂരത്തില്‍
യേശുക്കുഞ്ഞിനെ കണ്ടു വന്നിപ്പാന്‍
നാഥന്‍ മുന്നില്‍ നൃത്തമാടിടാന്‍
നല്ല നല്ല പൂക്കളെ, നുള്ളി മാലകോര്‍ത്തിടും
ഓടിയെത്തി യേശുരാജന് ചാര്‍ത്തീടും ഞങ്ങള്‍
(കൊച്ചു നല്ല....)
ആ...ട്ടിന്‍ കുട്ടികള്‍ തുള്ളി തുള്ളിച്ചാടി ഓടുമ്പോള്‍
വാരിക്കോരി ചേര്‍ത്തീടും ഞങ്ങള്‍
ഉണ്ണിക്കിടാവിന്‍ ചാരെ ചേര്‍ന്നിടും
ഉണ്ണി പുഞ്ചിരിച്ചീടും, ഞങ്ങളും ചിരിച്ചീടും
പട്ടുകാലില്‍ ഉമ്മ വച്ചീടും, പോരുമോ നിങ്ങള്‍
(കൊച്ചു നല്ല.....)
ലല്ലലല്ല...
68
കളകളകള -- ധിംധിമി കാട്ടാറുകള്‍
ത്ധിംനനനനന -- ത്ധിംത്ധന നീലശിഖി
മധുരിതഗീതം കുയിലുകള്‍ പാടി
മലരുകള്‍ വിതറി ചെമ്പകശാഖി
ദൈവപ്പിറവിയില്‍ ധരണി
മാലാഖമാരൊത്തു പാ...ടി... (കളകള....)
ആ........
ആ..........
മനുജന്‍ - ആദ്യമനുജന്‍ പതിച്ചൊരാ
കൂ....രിരുള്‍ താഴ്വരയില്‍
മനുജന്‍ - ഇന്നും മനുജനിറങ്ങുന്നാ
കറകള്‍ തന്‍ കലവറയില്‍
ധരണിയിതില്‍
തമസ്സിനി മനുജനില്‍ മാറ്റീടുവാന്‍
അകതളിരില്‍.....
അനുദിനം ദിവ്യതേജസ്സേകീടുവാന്‍
അവതരിച്ചു - ബേത്ലഹേമില്‍
പുല്‍ക്കൂട്ടില്‍ - ദൈവസുതന്‍
ശാന്തിയെങ്ങും ആനന്ദം അഖിലം... (കളകള.....)
ആ........
ആ............
കുടിലില്‍ - പുല്ലിന്‍കുടിലില്‍ ജനിച്ച തന്‍
താ....ഴ്മ മഹനീയം.....
ഇടയര്‍ - ആടിന്നിടയരൊരു കൂട്ടം
തിരുമുമ്പിലെത്തി വണങ്ങി
തിരുസുതനെ.........
പൊന്നും മൂരും കുന്തുരുക്കം കാഴ്ചയുമായ്
ഭൂപാലര്‍.........
വന്നു മുമ്പില്‍ കുമ്പിട്ടങ്ങു വണങ്ങീടാന്‍
മേലെ ദൈവത്തിന്‍ ദൂതഗണങ്ങള്‍
പറന്നിറങ്ങി ദൈവസുതന്
ശ്രുതിമധുരമായ് പാടി സ്തുതികള്‍ (കളകള......)
69
തെയ്യത്താരത തരതാരത തെയ്യന്താരാ (2)
വിണ്ണില്‍നിന്നും ദൈവനന്ദനന്‍ ജാതം ചെയ്തു
മന്നില്‍ നരകോടികളുടെ രക്ഷകനായ്
മാലാഖമാര്‍ ഗീതംപാടി ആനന്ദഗീതം പാടി
ദൂതര്‍ സമൂഹമായ് - മേലേന്നു താ....ണിറങ്ങി
പുല്‍ക്കൂട്ടിന്‍ മേലെയായ് - പറന്നുപറന്നിറങ്ങി
ദൂതര്‍ സമൂഹമായ് - പുല്‍ക്കൂട്ടിന്‍ മേലെയായ്
പറന്നുനിന്നു സ്തുതി ഗീ..തം..പാ...ടി (വിണ്ണില്‍ നിന്നും.....)
ഉണ്ണിക്കിടാവിനെ ആട്ടിടയന്മാരും
രാജാക്കന്മാരും വിദ്വാന്മാരും വന്നു കണ്ടു കുമ്പിട്ടു
ഭൂവിലിതൊരു മഹാത്ഭുതം
മാനുഷനൊരു മഹാ ആനന്ദം
മന്നില്‍ സമാധാനം ഉല്‍ഘോഷിച്ചു (വിണ്ണില്‍ നിന്നും.....)
തെയ്യന്താരത......
കന്മഷം മാറ്റീടാന്‍ ശുദ്ധരായ് തീര്‍ത്തീടാന്‍
ജാതനായ് തീര്‍ന്നൊരു യേശുവിനെ ജനം കണ്ടു വിസ്മയാല്‍
കീറത്തുണികള്‍ ചുറ്റി രാജരാജന്‍
പുല്ലിന്‍ മെത്തയിലഹോ ചക്രവര്‍ത്തി
കിടന്നു കുളിര്‍ പൂണ്ടാ ദൈ-വ-പുത്രന്‍ (വിണ്ണില്‍ നിന്നും......)
70
കിണികിണി മണികെട്ടിയ കുഞ്ഞാട്ടിന്‍കുട്ടികളെ
നിങ്ങള്‍ ആരെ തേടി പോകുന്നു ദൂരെ.... (2)
കാലില്‍ ചിലങ്ക കിലുക്കി ഞങ്ങളും കൂടെ വന്നോട്ടെ
ബേത്ലഹേമിലെ ഉണ്ണിയെക്കാണാന്‍
തങ്കക്കുടത്തിനു കാഴ്ച വച്ചീടാന്‍
പൂവും പഴങ്ങളും കൊണ്ടുപോരാം ഞാന്‍ (2)
രുചിയേറും പുല്‍ക്കൊടികള്‍ നിനക്കും ഞാന്‍ തരാം
ഞാനും വന്നീടട്ടെ നിന്‍റെ കൂടെ..... (കിണികിണി........)
മാലാഖക്കുഞ്ഞുങ്ങള്‍ വന്നിറങ്ങുമോ
കണ്ടിട്ടില്ലീ ഞങ്ങള്‍ ദൈവദൂതരെ (2)
സ്തുതിഗീതംപാടും അവരൊത്തു ഞങ്ങള്‍
കൊതിയായിട്ടിരിക്കുന്നു ഞങ്ങളേവരും (കിണികിണി........)
ല.....ല.......ല.......
71
ഹാ......ലേ.....ലൂ.....യ്യാ...
ബേത്ലഹേം സാക്ഷിയായ്
താരകള്‍ സാക്ഷിയായ്
വാനവര്‍ സാക്ഷിയായ്
രക്ഷകന്‍ ജാതനായ് (3)
വാനവര്‍ കാഹളങ്ങള്‍ ഊതി
തംബുരു കിന്നരങ്ങള്‍ മീട്ടി
നിരനിരയായവര്‍ ആയിരമായവര്‍
ഭൂമിയില്‍ മെല്ലെ വന്നിറങ്ങി.... (ബേത്ലഹേം......)
പ്രകൃതി ആനന്ദബാഷ്പങ്ങള്‍
മഞ്ഞിന്‍തുള്ളികളായ് പൊഴിച്ചു.... ആ...
ഗഗനേ താരകളോ അണിയായ്
ആനന്ദനര്‍ത്തനമാടിയഹോ
ജഗമതിന്‍ നായകനെ ഒരു നോക്കു കാണുവാന്‍
കൂട്ടമതായ് വന്നാട്ടിടയര്‍...... (ബേത്ലഹേം.......)
ചന്ദനച്ചാറുപൊഴിച്ചെങ്ങും
സന്ധ്യാ പ്രകാശിതയായ് ആ....
വിടരും നറുമലരെ നിരത്തി
മലരണിക്കാടുകള്‍ ആഞ്ഞുലഞ്ഞു
രക്ഷകനേശുവിനെ കണ്ടുവണങ്ങീടാന്‍
വന്നുനിന്നെങ്ങും മാനവരും...... (ബേത്ലഹേം......)
72
ബേത്ലഹേമില്‍ സ്നേഹത്തിന്‍റെ
നല്‍ ഉറവിടമായ് യേശുരക്ഷകനോ
മാനവനായി അവതാരം ചെയ്തു
നാഥാ നിന്‍ രാജ്യേ മരുവീടും ദൂതര്‍
അണിയണിയായ് ഭൂവില്‍ പറന്നിറങ്ങീടുന്നു
നിന്നെ സ്തുതി പാടാന്‍
ബേത്ലഹേമില്‍ എന്നേശുജാതനായ്
വാനവര്‍ തന്‍സ്തുതി ഗീതങ്ങള്‍
ഭൂവില്‍ മുഴങ്ങി ഇമ്പമായ്
ഈ കൂരിരുള്‍ തിങ്ങും ഭൂവില്‍ മാനുഷരോ
73
രക്ഷകന്‍ ഇക്ഷിതിയില്‍ പിറന്നു പുതിയൊരു യുഗമായി
ആ..........
സ്തുതി നിനക്ക് എന്നെന്നും സ്തുതി നിനക്കുണ്ണിയേശുവേ...
ആയിരമായിരം സ്തുതികളതാലെ പാടുന്നു ഞങ്ങള്‍
അമ്പതിനായിരമായിരം സ്തുതികളതാലെ പാടുന്നു ഞങ്ങള്‍
അവതരിച്ചീധരയില്‍ ദൈവസുതനായ് ആ.........
അവതരിച്ചീധരയില്‍ മേരിസുതനായ്...... അതിവിശുദ്ധ
സൂനോറോ (2) സൂനോറോ (2)
സൂനോറോ വിരിച്ചൊരു മേരിതന്‍ മടിയിലുറങ്ങി നാഥന്‍... ആ.....
ആ.... ഹാലേലൂയ്യാ ആ.... ഹാലേലൂയ്യാ
ഹാലേലൂയ്യാ (2) ഗീതം മുഴക്കി മാനവര്‍
സവിധേ മാലാഖമാരും സവിധേ നല്ലാട്ടിടയരും
സമ്മോദം വണങ്ങി നാഥനെ... ആ....
സവിധേ രാജാക്കന്മാരും സവിധേ വിദ്വാന്മാരും
സമ്മോദം വണങ്ങി നാഥനെ
സങ്കീര്‍ത്തനഘോഷമായിതാ സത്യദൈവപുത്രനെ സ്തുതിച്ചീടാന്‍
(സ്തുതി നിനക്ക്.....)
ആ..... ഹാലേലൂയ്യാ....... ആ........ ഹാലേലൂയ്യാ
സുന്ദരനാം ദൈവസുതന്‍റെ സന്ദേഹം ലേശമെന്യേ
സന്നിധേ വന്നത്ഭുതാലവര്‍........ ആ.....
സന്നാഹമോടിറങ്ങി പുല്‍ക്കൂട്ടിലെത്തി ദൂതര്‍
സാനന്ദം സ്തുതിച്ചു നാഥനെ
സായൂജ്യമായ് മാനവര്‍ക്കെല്ലാം സ്വര്‍ഗ്ഗസുതന്‍
തന്‍ദര്‍ശനത്തിന്‍ വേളയില്‍
ആ...... ഹാലേലൂയ്യാ........
സവിധേ മാലാഖമാരും സവിധേ നല്ലാട്ടിടയരും
സമ്മോദം വണങ്ങി നാഥനെ....ആ....
74
വിശ്വം ഇരുളില്‍ ഉറങ്ങുന്ന നേരത്ത്
സ്രഷ്ടാവിന്‍ ഏക തനൂജന്‍
ഭൂവില്‍ ജനിച്ച സന്ദേശം അറിയിച്ചു
മാലാഖമാരോ നരരെ
വരളും സഹാറാ മരുഭൂമി തന്നിലെ
വേഴാമ്പല്‍ പോലെ ഈ ഞങ്ങള്‍ (2)
തവജന്മം കണ്ടിതാ മനമോ കുളിരുന്നു
ചൊരിയേണമെ കൃപ ഈ ഞങ്ങളില്‍ (2)
..വിശ്വം ഇരുളില്‍.....
അരുതാത്ത ചെയ്തികള്‍ അനുദിനം ചെയ്തിവര്‍
കരകാണാക്കടലില്‍ വലയും (2)
ഇരുളില്‍ അഗാധത്തില്‍ താണിടും ഞങ്ങളില്‍
ആശാ സങ്കേതമായ് നീ വന്നിഹേ (2)
..വിശ്വം ഇരുളില്‍.....
No comments:
Post a Comment