Saturday 3 December 2016

ക്രിസ്തുമസ് ഗാനങ്ങള്‍ / പി. ജി. ഏബ്രഹാം പടിഞ്ഞാറേതലയ്ക്കല്‍

1

ആ..... നാളിതാ... മ്ശിഹാ പിറന്ന നല്‍നാളിതാ... ആ.....
നരനോടുള്ള നല്‍സ്നേഹാല്‍ ഭൂവിലവതാരം ചെയ്തു...
ആനന്ദഥു എങ്ങെങ്ങും... ആ.... ആ...
ഒരു നല്‍ ഉത്സവം ഉത്സവം ഉത്സവം
ഉത്സവ മഹോത്സവം... ഉത്സവോത്സവം ഉല്‍ത്സവം-ഉത്സവമേ
ആഹ്... ആഹ്.... അ... അ... അ... അ... ഹാ...
സൂര്യചന്ദ്രതാരകം... ഭൂ...മിയിതിനെല്ലാം
അധിപനേശു... ഭൂ...ജാതനായ്...
ബേത്ലഹേമിലൊരത്ഭുത ശിശുവായ്
മാട്ടിന്‍തൊഴുത്തിലൊരുജ്ജ്വല ഉഡുവായ്
മഞ്ഞീലാ... മാതൃമടിയില്‍
രാവിലാ... പുല്‍മഞ്ചലൊന്നില്‍
ദൈവത്തിരുമകന്‍, മനുഷ്യരക്ഷകന്‍, പിറന്നിതാ ഭൂമിയില്‍
ഉത്സവമെങ്ങെങ്ങും... ഉത്സവം ഉത്സവമെ (സൂര്യചന്ദ്ര...)
അങ്ങേ കു-ന്നിന്മേല്‍ നിന്നും ഞാന്‍ കണ്ടു ഒരു വന്‍ താരം
ഇങ്ങേ കു...ന്നിന്മേലും നിന്നു കണ്ടു... ആ... താരകം
വേഴാമ്പല്‍ പോലെ മേലെ നോക്കി
കാത്തിരുന്നൊരു മനുജനു കുളിരായ്
പുതുമഴപോല്‍ മാറ്റി ദാഹമുടന്‍
മനുജന് ആമോദമതേകി
ആ...ശ്ചര്യം... ആശ്ചര്യമേ ദൈവം മനുജനായി
മഹത്വം ഉന്നതത്തില്‍ ശാന്തിയെങ്ങും ശാന്തിയെങ്ങും ധരയിതില്‍
ഉയരങ്ങളില്‍ ദൂതര്‍ ഹാലേലുയ്യാ ഹാലേലുയ്യാ പാടി
ദൈവത്തിരുമകന്‍ മനുഷ്യരക്ഷകന്‍ പിറന്നതാ ഭൂവില്‍
ഉത്സവമെങ്ങെങ്ങും ഉത്സവം ഉത്സവമേ.. (സൂര്യചന്ദ്ര...)
അങ്ങേ കുന്നിന്മേല്‍ നിന്നും വരുന്നു ആട്ടിടയര്‍
ഇങ്ങേ കുന്നിന്മേലും നിന്നു വന്നു മാനവരും
വിദ്വാന്മാര്‍ ദൂരെ ദൂരെ ബഹുദൂരത്തില്‍ നിന്നും വന്നു
ഭൂപതിമാര്‍ ദൂരെ ദൂരെ ബഹുദൂരത്തില്‍ നിന്നു വന്നു
സാഷ്ടാംഗം വീണു മുന്നില്‍... നാഥന്‍റെ തൃപ്പാദത്തില്‍
മഹത്വം ഉന്നതത്തില്‍ ശാന്തിയെങ്ങും ശാന്തിയെങ്ങും ധരയിതില്‍
ഉയരങ്ങളില്‍ ദൂതര്‍ - ഹാലേലുയ്യാ - ഹാലേലുയ്യാ പാടി
ദൈവത്തിരുമകന്‍ മനുഷ്യരക്ഷകന്‍ പിറന്നിതാ ഭൂവില്‍
ഉത്സവമെങ്ങെങ്ങും ഉത്സവം ഉത്സവമെ... (സൂര്യചന്ദ്ര...)
ഒരു നല്‍ ഉത്സവം ഉത്സവം ഉത്സവം.....

2

മഞ്ഞുപൊഴിയുന്ന നിശ്ശബ്ദരാ-ത്രി
എങ്ങും നിലാവില്‍ വി-ളങ്ങുന്ന രാ-ത്രി
ഭൂവിലൊരത്ഭുതം ഭവിച്ച ശുദ്ധ രാ-ത്രി
ശ്രീയേശുനാഥന്‍ ജനിച്ച നല്‍ രാ-ത്രി
ഹാലേലുയ്യാ... ഹാലേലുയ്യാ...
ഹാലേലുയ്യാ... മാലാഖമാരന്നു പാടി
മേരിതന്‍ മടിയില്‍ യേശു നല്‍ശാന്തമുറങ്ങി
ഈലോകെ മന്നവര്‍ക്കെങ്ങും സംപ്രീതിയുണ്ടായി
സ്വര്‍ഗ്ഗീയ സേനയിറങ്ങി നിരനിരയായ്
ബേതലഹേമില്‍ പുല്‍ക്കൂട്ടില്‍ വന്നവര്‍ പാടി
ഹാലേലുയ്യാ... ഹാലേലുയ്യാ...
ഹാലേലുയ്യാ... മാലാഖമാരന്നു പാടി 

3

തെയ്യത്താരാ താരാ താ തിന്നന്താരാ
ദൂരെ അകലെ ആ ദൂരെ   (3)
ഗഗനത്തില്‍ ഒളി ഒളി ഒളി തെളിഞ്ഞു...
ദൂരെ ഗഗനത്തില്‍ ഒളി തെളിഞ്ഞു (അകലെ...)
മേഘമാലമാരിവില്ലുമായി വന്നു (വെണ്‍...)
കടല്‍ത്തിരമാലകളും ആടിയാടി മണ്ണില്‍ 
പുളകങ്ങള്‍ ഉതിര്‍ത്തിടുന്നു 
ദൈവപുത്രനിന്നു സ്നേഹദൂതുമായ് വന്നു 
അവനിയിലവതരിച്ചു.... ദൂരെഗഗനത്തിലൊളി തെളിഞ്ഞു 
വരവായ് മ്ശിഹാ... വരവായ്....
നൂറുനൂറായിരം നൂറുനൂറായിരം
മാലാഖമാര്‍ വിണ്ണിലണിനിരന്നു (3)
സാനന്ദം അനുഗ്രഹം തൂകിനിന്നവര്‍ ദേവ- 
സ്തുതിസങ്കീര്‍ത്തനം പാ... ടി... (2)   (ദൂരെ...)
നീലനിശീഥിനി (2) വര്‍ണ്ണമരീചിക പ്രഭചൊരിഞ്ഞു (3)
ദേവന്‍റെ ആഗമം പാടിസമീരനും 
ഭുവനത്തില്‍ പകരുന്നു ശാ... ന്തീ... (ദൂരെ...) 
തെയ്യത്താരാ താരാ

ഉയരട്ടെ സതതം വിശുദ്ധമീ സഭ / പി. ജി. ഏബ്രഹാം പടിഞ്ഞാറേതലയ്ക്കല്‍


മലങ്കരയുടെ മണിത്തേരതില്‍
ഉയരട്ടെ സതതം വിശുദ്ധമീ സഭ
മലങ്കര സുറിയാനി ഓര്‍ത്തഡോക്സ് സഭ
ആഗോളമെങ്ങും കര്‍ത്താവിന്‍ സല്‍-
സന്ദേശങ്ങളെ ഉജ്ജ്വലമായ്
മലങ്കര സുറിയാനി ഓര്‍ത്തഡോക്സ്
സഭയെന്നുമേ ഘോഷിക്കുന്നു
മാര്‍ത്തോമ്മാശ്ലീഹാ അന്നു കേരളക്കരയില്‍
നട്ടുവളര്‍ത്തിയ മഹനീയമീ സഭയില്‍
കിഴക്കിന്‍റെ കാതോലിക്കാസ്ഥാപനം വിളങ്ങിടുന്നു
ജയതേ! തിരുസഭയേ!
ജയ ജയതേ! ജയതേ!
പരിശുദ്ധ പരുമല തിരുമേനിയും
വട്ടശ്ശേരില്‍ മാര്‍ ദീവന്നാസ്യോസും
നല്‍വിശുദ്ധ ധീരര്‍ പിതാക്കന്മാര്‍
തിരുസഭയെ നയിച്ചു നല്ലിടയന്മാര്‍
യേശുവിന്‍ സന്ദേശപ്രഭ വിതറി
മുന്നേറിടട്ടെന്നും വിശുദ്ധമീ സഭ
ജയ ജയതേ! തിരുസഭയേ!
ജയ ജയതേ! ജയതേ!